വിഎസിന്റെ പദവി: തീരുമാനം കേരളത്തിലെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: വിഎസ് അച്യുതാനന്ദനെതിരായ പിബി കമ്മിഷന് റിപ്പോര്‍ട്ടില്‍ തീരുമാനം ഉടനെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അടുത്ത കേന്ദ്രകമ്മിറ്റിക്കു മുന്‍പ് തീരുമാനമുണ്ടാക്കാനാണ് ശ്രമം. കമ്മിഷന് റിപ്പോര്‍ട്ട് ഈ മാസം തന്നെ തയാറായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഎസിന്റെ നിയമനത്തില്‍ തീരുമാനമെടുക്കേണ്ടത് കേരളത്തിലാണെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി സംസ്ഥാന നേതൃത്വം വിവാദങ്ങള്‍ പരിശോധിക്കുമെന്നും യെച്ചൂരി പറഞ്ഞു.
ഭരണ പരിഷ്കാര കമ്മിഷനെ സര്‍ക്കാര്‍ അവഹേളിക്കുകയാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറിക്ക് വിഎസ് അച്യുതാനന്ദന് കത്തു നല്‍കിയിരുന്നു. ഭരണ പരിഷ്കാര കമ്മിഷന് രൂപവത്കരിച്ചിട്ടും തുടര്നടപടികളുണ്ടാവാത്തതില് അതൃപ്തി അറിയിച്ചുകൊണ്ടാണ് വി.എസ് ചീഫ്് സെക്രട്ടറി എസ്.എം വിജയാനന്ദിന് കത്ത് നല്‍കിയത്.
സെക്രട്ടറിയേറ്റിലോ അനക്സിലോ ഓഫിസ് അനുവദിക്കണമെന്നും കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടും അനുവദിക്കാത്തതാണ് വി.എസിന്റെ അതൃപ്തിയുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."