കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാനകണ്ണി അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: തീരദേശമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, നഗരങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെ കൊടുങ്ങല്ലൂര്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പടിഞ്ഞേറേ വെമ്പല്ലൂര്‍ സ്വദേശി വിഷ്ണു (19) നെയാണ് അസ്മാബി കോളജ് പരിസരത്ത് നിന്നും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.കെ അഷറഫും സംഘവും അറസ്റ്റ് ചെയ്തത്.
കോളജ് പരിസരത്ത് നിന്നും പിടികൂടിയ ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനക്കായി കരുതിയ 500, 1000 രൂപയുടെ കഞ്ചാവ് പൊതികള്‍ പിടിച്ചെടുത്തു. കൊടുങ്ങല്ലൂര്‍ മുതല്‍ ചെന്ത്രാപ്പിന്നി വരെയുള്ള തീരദേശമേഖലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള അമ്പതോളം ഏജന്റുമാര്‍ ഉണ്ടെന്ന് ഇയാള്‍ എക്സൈസിനോട് പറഞ്ഞു.
ക്ഷേത്രത്തില്‍ ശാന്തിയായിരുന്ന ഇയാളെ ക്ഷേത്രത്തിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് വെച്ചതിനെ തുടര്‍ന്ന് ഭരണസമിതി പുറത്താക്കിയിരുന്നു. സഹപാഠികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തതിനെ തുടര്‍ന്ന് കോളജില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.
ശരീരത്തില്‍ പച്ചകുത്തിയ വിഷ്ണുവിനെ 'ടാറ്റു' എന്ന പേരിലാണ് ആവശ്യക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. അതിവേഗത്തില്‍ ന്യൂജനറേഷന് ബൈക്ക് ഓടിക്കുന്ന ഇയാള്‍ പലതവണ എക്സൈസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്ന ചില വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പല ഏജന്റുമാരും പിടിയിലായെങ്കിലും വിഷ്ണു ആദ്യമായാണ് പിടിക്കപ്പെടുന്നത്.
ഒരു കിലോഗ്രാമില്‍ കുറവ് കഞ്ചാവ് കൈവശം വെച്ചാല്‍ ജാമ്യം ലഭിക്കുമെന്ന ചട്ടം മുതലെടുത്താണ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന ഈ സംഘം വിലസിയിരുന്നത്. ഈ സാഹചര്യത്തില്‍ എന്‍.ഡി.പി.എസ് ആക്ടിന് പുറമെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് കൂടി ചുമത്തിയാണ് വിഷ്ണുവിനെതിരെ എക്സൈസ് കേസെടുത്തിട്ടുള്ളത്.
കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ കെ.എ ജയദേവന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ടി.ആര് സുനില്‍, ടി.കെ അബ്ദുള്നിയാസ്, പി.ആര് സുനില്‍കുമാര്‍, സി.എ സാബു, ടി.എസ് സുനില്‍കുമാര്‍ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."