നിലം നികത്തല്‍ തടയാന്‍ കര്‍ശന നടപടി
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന നിലം നികത്തലും, പരിവര്‍ത്തനവും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ താലൂക്ക് വികസന സമിതി യോഗം തീരുമാനമെടുത്തു. ഈ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ വില്ലേജ് ഓഫിസര്‍മാര്‍ക്കും സര്‍ക്കുലര്‍ അയക്കാന്‍ യോഗം തീരുമാനമെടുത്തു. കഴിയുമെങ്കില്‍ അദാലത്ത് സംഘടിപ്പിച്ച് പ്രശന്ങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ഓണക്കാലത്ത് ജനങ്ങളില്‍ നിന്നും അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കൈകൊള്ളും. അവശ്യ സാധന വില വിവരം അടങ്ങിയ ബോര്‍ഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കൈകൊള്ളാന്‍ സപ്ലൈ ഓഫിസര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.തങ്കമ്മ അധ്യക്ഷയായി. തഹസില്‍ദാര്‍ കെ.വി ജോസഫ് സ്വാഗതവും, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.കെ ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."