
സിറിയയിലെ ഇസ്റാഈല്‍ വ്യോമാക്രമണങ്ങളെ അപലപിച്ച് അറബ് ലീഗ്; ആകമണത്തെ പിന്തുണയ്ക്കുന്നില്ലെന്ന് യുഎസ്

ദുബൈ/റിയാദ്: സിറിയയില്‍ ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണങ്ങളെ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് ജനറല്‍ സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു. ദമസ്കസിലെ ജനറല്‍ സ്റ്റാഫ് ആസ്ഥാനവും പ്രസിഡന്‍ഷ്യല്‍ പാലസ് പരിസരവും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഇവയിലുള്‍പ്പെട്ടിരുന്നു.
അറബ് ലീഗിലും ഐക്യരാഷ്ട്ര സഭയിലും അംഗമായ ഒരു അറബ് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് വ്യോമാക്രമണങ്ങളെന്ന് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ സെക്രട്ടേറിയറ്റ് വിശേഷിപ്പിച്ചു. ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും രാജ്യാന്തര വ്യവസ്ഥകളുടെ തത്വങ്ങളോടുള്ള അവഹേളനയുമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര സമൂഹം അനുവദിക്കാന്‍ പാടില്ലാത്ത ''ആക്രമണ നീക്കങ്ങള്‍'' ആണിതെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
അല്‍ സുവൈദ ഗവര്‍ണറേറ്റില്‍ അടുത്തിടെ നടന്ന സംഭവങ്ങളെ 'അപമാനകരമായ പ്രവൃത്തികള്‍' എന്ന് സിറിയന്‍ അധികാരികള്‍ അപലപിച്ചതും നിലവില്‍ അന്വേഷണത്തിലിരിക്കുന്നതുമായ സാഹചര്യങ്ങള്‍ മുതലെടുത്ത്, സിറിയയില്‍ കുഴപ്പങ്ങള്‍ വിതയ്ക്കുക എന്നതാണ് വ്യോമാക്രമണത്തിന്റെ ലക്ഷ്യമെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
സിറിയയോട് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും, സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സംഭാഷണത്തിലൂടെ ആഭ്യന്തര പരാതികള്‍ പരിഹരിക്കുന്നതിനും സിറിയന്‍ ജനതയുടെ എല്ലാ ഘടകങ്ങളെയും ഒരു ദേശീയ ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെടുത്തി രാഷ്ട്ര ഐക്യത്തിനായി പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാരിനോട് അറബ് ലീഗ് അഭ്യര്‍ഥിക്കുകയും ചെയ്തു.
അതേസമയം, സിറിയയ്ക്കെതിരായ സമീപകാല ഇസ്റാഈല്‍ ആക്രമണങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് അമേരിക്ക അറിയിച്ചു. വിഷയത്തില്‍ തങ്ങളുടെ അതൃപ്തി വ്യക്തമാക്കിയിരുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ബുധനാഴ്ചയാണ് സിറിയന്‍ തലസ്ഥാനമായ ദമസ്കസിലെ സൈനികകേന്ദ്രത്തെ ഇസ്റാഈല്‍ ആക്രമിച്ചത്. തെക്കന്‍ മേഖലയിലെ സര്‍ക്കാര്‍ സേനയെയും ആക്രമിച്ചു.
The General Secretariat of the League of Arab States strongly condemned the Israeli airstrikes on Syria, including those targeting the General Staff Headquarters in Damascus and the vicinity of the Presidential Palace.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• a day ago
വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ്
National
• a day ago
ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു
National
• a day ago
യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും
uae
• a day ago
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• a day ago
ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന് യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു
Kerala
• a day ago
'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന് പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• a day ago
ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ
National
• a day ago
ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്
Kerala
• a day ago
പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം
Kerala
• a day ago
കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം
Kerala
• a day ago
പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്കാന് നാടൊരുങ്ങി, സംസ്കാരം ഇന്ന്
Kerala
• a day ago
അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി
Kerala
• a day ago
പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ
PSC/UPSC
• a day ago
സ്കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും
Kerala
• a day ago
എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി
National
• a day ago
ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 2 days ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• 2 days ago
കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ
Kerala
• a day ago
ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ
Kerala
• a day ago
ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ
International
• a day ago