HOME
DETAILS

തലാലിന്റെ സഹോദരന്‍ മകനെ കൊലപ്പെടുത്തിയവര്‍ക്ക് മാപ്പുകൊടുത്ത വ്യക്തി, നിമിഷപ്രിയ കേസില്‍ നിലപാട് കടുപ്പിച്ചത് തലാലിനെതിരായ ഇന്ത്യയിലെ മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന്

  
Muqthar
July 18 2025 | 03:07 AM

family of Talal Mahdi who was killed in the Nimishapriya case has hardened its stance following medias negative reports

സന്‍ആ: നിമിഷപ്രിയ കേസില്‍ കൊല്ലപ്പെട്ട തലാല്‍ മഹ്ദിയുടെ കുടുംബം നിലപാട് കടുപ്പിച്ചത് തലാലിനെതിരായ മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന്. കഴിഞ്ഞ കഴിഞ്ഞ ദിവസം ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലും തലാലിനെ കുറ്റക്കാരനാക്കി നിമിഷപ്രിയയെ ഇരയാക്കി ചിത്രീകരിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് വളരെ രൂക്ഷമായാണ് അദ്ദേഹത്തിന്റെ സഹോദരന്‍ സംസാരിച്ചത്. എന്നിരുന്നാലും നിമിഷപ്രിയക്ക് അദ്ദേഹവും കുടുംബവും മാപ്പുനല്‍കാന്‍ സാധ്യത ഏറെയാണ്. തന്റെ സ്വന്തം മകന്‍ കൊല്ലപ്പെട്ട കേസില്‍ നിരുപാധികം മാപ്പ് കൊടുത്ത വ്യക്തി കൂടിയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. എന്നാല്‍ മലയാള മാധ്യമങ്ങളില്‍ ചിലത് തലാലിനെ കുറ്റക്കാരനാക്കിയും നിമിഷപ്രിയയെ ഇരയാക്കിയും വാര്‍ത്തകള്‍ നല്‍കുന്നതില്‍ അദ്ദേഹം അസ്വസ്ഥനാണ്. ഇതാണ് വധശിക്ഷയെന്ന ഉറച്ച നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കാന്‍ ഇടയാക്കുന്നത്.

നീതിനിര്‍വഹണം നീണ്ടുപോയതിന്റെ പേരില്‍ തലാലിന്റെ കുടുംബം ശക്തമായ പ്രതിഷേധത്തിലായിരുന്നു. വൈകുന്ന നീതിയുടെ ഒമ്പത് വര്‍ഷം എന്ന ഹാഷ്ടാഗോടെയാണ് അവര്‍ പ്രതിഷേധിച്ചിരുന്നത്. 2024 ഡിസംബര്‍ 23നു ഹൂതി രാഷ്ട്രീയ കൗണ്‍സില്‍ പ്രസിഡന്റ് വധശിക്ഷ നടപ്പാക്കാനായി ഒപ്പുവച്ച മൂന്ന് കേസുകളില്‍ ഒന്നാണ് നിമിഷപ്രിയയുടേത്. അതില്‍ മറ്റു രണ്ടു കേസുകളിലെയും പ്രതികളുടെ വിധി നടപ്പാക്കിയപ്പോള്‍ ഇതുമാത്രം മാറ്റിവച്ചതിനെതിരേ തലാലിന്റെ സഹോദരന്‍ നീണ്ട കുറിപ്പ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 16ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിക്കുകയും വീണ്ടും അത് നീട്ടുകയുമായിരുന്നു. ഇത് സംബന്ധിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ പോസ്റ്റ് ചെയ്ത ഇംഗ്ലിഷിലുള്ള കുറിപ്പില്‍ അദ്ദേഹം പറയുന്നത് തങ്ങളുടെ ആവശ്യം നഷ്ടപരിഹാരം മാത്രമാണെന്നാണ്. എന്നാല്‍ ഇന്നലെ വധശിക്ഷ നല്‍കണമെന്നതില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി. ഈ നിലപാടുമാറ്റത്തിനു കാരണം മാധ്യമവാര്‍ത്തകള്‍ അദ്ദേഹത്തെ പ്രകോപിപ്പിച്ചു എന്നു തന്നെയാണ്. പ്രകോപനം ഇല്ലാതായാല്‍ ദിയാധനം സ്വീകരിച്ച് നിമിഷപ്രിയക്ക് മാപ്പുനല്‍കാന്‍ അദ്ദേഹം തയാറായേക്കുമെന്ന സൂചനയും ഇതിലുണ്ട്. എന്നാല്‍ ദിയാധനമായി ലഭിക്കുന്ന തുക വര്‍ധിപ്പിക്കാനാണ് അദ്ദേഹം നിലപാട് കടുപ്പിക്കുന്നതെന്ന വിലയിരുത്തലുമുണ്ട്.

അതേസമയം, തലാല്‍ മഹ്ദി നിമിഷപ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന വാര്‍ത്തകള്‍ തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി നിഷേധിച്ചു. മലയാള മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ഇതു വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമ കുറിപ്പില്‍ വ്യക്തമാക്കി. ഞങ്ങളുടെ നിലപാട് ഉറച്ചതാണ്. ദൈവനിയമമനുസരിച്ച് പ്രതികാരം നടപ്പിലാക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നു.

തലാല്‍ നിമിഷയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും ചൂഷണം ചെയ്യുകയും ചെയ്‌തെന്ന തരത്തിലുള്ള കിംവദന്തികള്‍ ചില ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്നിരിക്കുന്നത് അടിസ്ഥാനരഹിതമാണ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുന്നത് പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും അതിനോട് സഹതാപം നേടുകയും ചെയ്യുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിക്കുന്നുണ്ടെന്നാണ് വിവരം. യെമനിലെ സൂഫി പണ്ഡിതര്‍ വഴി ചര്‍ച്ച പുരോഗമിക്കുകയാണ്. ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-പാക് സംഘർഷം: അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ട്രംപിന്റെ അവകാശവാദം

International
  •  a day ago
No Image

നിപ രോഗബാധ സംശയം; 15-കാരിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago
No Image

യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്

uae
  •  a day ago
No Image

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി

uae
  •  a day ago
No Image

വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ് 

National
  •  a day ago
No Image

ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു

National
  •  a day ago
No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  a day ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  a day ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  a day ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  a day ago