
കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു; ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍

ഗസ്സ സിറ്റി: ഫലസ്തീനിലെ ഏക കത്തോലിക്ക ദേവാലയം ബോംബിട്ട് തകര്‍ത്ത ഇസ്റാഈല്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തം. പ്രതിഷേധമറിയിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവിനെ നേരിട്ട് വിളിച്ചുവെന്ന് ഇസ്‌റാഈല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമര്‍ശനം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് ഇസ്‌റാഈല്‍ പ്രസ്താവനയിറക്കി.
ഗസ്സയിലെ ഹോളി ഫാമിലി പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇസ്‌റാഈല്‍ അഗാധമായി ഖേദിക്കുന്നു. നഷ്ടപ്പെടുന്ന ഓരോ നിരപരാധിയുടെയും ജീവന്‍ ഒരു ദുരന്തമാണ്. കുടുംബങ്ങളുടെയും വിശ്വാസികളുടെയും ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു- ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, നെതന്യാഹുവിന്റെ പേരിലല്ല മാപ്പപേക്ഷ പുറത്തിറക്കിയിട്ടുള്ളത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സാധാരണക്കാരെയും പുണ്യസ്ഥലങ്ങളെയും സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായിരിക്കുമന്നെും ഇസ്‌റാഈല്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്.
പ്രസ്താവനയില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ 'ആശ്വാസ വാക്കുകള്‍ക്ക്' നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഇസ്‌റാഈലിനെ നേരിട്ട് അപലപിക്കാതെയായിരുന്നു മാര്‍പാപ്പയുടെ പ്രതികരണം. ഗസ്സ സിറ്റി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം പ്രകടിപ്പിച്ച മാര്‍പാപ്പ വെടിനിര്‍ത്തലിനുള്ള തന്റെ പ്രതീക്ഷ ആവര്‍ത്തിക്കുകയും ചെയ്തു.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ ട്രംപ് നെതന്യാഹുവിനെ വിളിച്ചു എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ട്രംപിന്റെ പ്രതികരണം പോസിറ്റിവ് ആയിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അവര്‍ പ്രതികരിച്ചു. ആക്രമണം തെറ്റായിരുന്നു എന്ന് ഏറ്റുപറഞ്ഞ് പ്രസ്താവന പുറപ്പെടുവിക്കാന്‍ നെതന്യാഹു സമ്മതിച്ചുവെന്നും അവര്‍ വ്യക്തമാക്കി. ഫോണ്‍ സംഭാഷണത്തിന് തൊട്ടു പിന്നാലെയാണ് നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിറക്കിയത്.
ഗസ്സയിലെ ഹോളി ഫാമിലി ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെടുകയും വികാരി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആറുപേര്‍ക്ക് ഗുരുതര പരുക്കേറ്റതായാണ് ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട്. ഫലസ്തീനിലെ ഇസ്റാഈലി ആക്രമണങ്ങളെക്കുറിച്ച് അന്തരിച്ച പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ അറിയിച്ചുകൊണ്ടിരുന്ന ഇടവക വികാരിയായ ഫാദര്‍ ഗബ്രിയേലെ റോമനെല്ലി ആണ് പരുക്കേറ്റ പുരോഹിതരില്‍ ഒരാള്‍. റോമനെല്ലിയുടെ കാലിനാണ് പരുക്കേറ്റത്.
ആക്രമണത്തെ അപലപിച്ച് നിരവധി പ്രമുഖരും ലോകരാഷ്ട്രങ്ങളും രംഗത്തെത്തെയിരുന്നു. സംഭവത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തിയ ലിയോ മാര്‍പാപ്പ ഉടന്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. അംഗീകരിക്കാനാവാത്ത നടപടിയാണെന്ന് ആക്രമണത്തെ അപലപിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു. മാസങ്ങളായി ഫലസ്തീനിലെ സാധാരണ ജനതയ്ക്കു നേരെ ഇസ്റാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല. ഒന്നുകൊണ്ടും അതിനെ ന്യായീകരിക്കാനാവില്ലെന്നും മെലോണി പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തെ ഫ്രാന്‍സും ഹമാസും അപലപിച്ചു.
2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്റാഈല്‍ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങളില്‍ നേരത്തെയും ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടിരുന്നു. സെന്റ് പോര്‍ഫറസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചിനു നേരെയുണ്ടായ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജബലിയയിലെ ബൈസന്റൈന്‍ ചര്‍ച്ചും സെന്റ് ഹിലാരിയന്‍ മൊണാസ്റ്ററിയും തകര്‍ക്കപ്പെട്ടിരുന്നു.
Israel faces global criticism after bombing the Holy Family Catholic Church in Gaza. The Israeli government issued a regretful statement, as global leaders, including Pope Leo XIV and former U.S. President Donald Trump, respond to the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം
International
• a day ago
കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം
Kerala
• a day ago
പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്‍കാന്‍ നാടൊരുങ്ങി, സംസ്‌കാരം ഇന്ന്
Kerala
• a day ago
അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി
Kerala
• a day ago
പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ
PSC/UPSC
• a day ago
കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ
Kerala
• a day ago
ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ
Kerala
• a day ago
ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ
International
• a day ago
സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്, മൂന്നിടത്ത് അവധി
Weather
• a day ago
സ്‌കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും
Kerala
• a day ago
ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 2 days ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• 2 days ago
ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്സിന് തടവുശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി
bahrain
• 2 days ago
എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു
Kerala
• 2 days ago
നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്ക്യൂ ടീം
uae
• 2 days ago
'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു
National
• 2 days ago
ഫ്ളോര്‍ മില്ലിലെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
Kerala
• 2 days ago
ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി
Kerala
• 2 days ago
യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്കർ മുരിദ്കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു
International
• 2 days ago
സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി
uae
• 2 days ago
മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി
National
• 2 days ago