HOME
DETAILS

കാലിക്കറ്റിൽ ഇന്റ​ഗ്രേറ്റഡ് പിജി അഡ്മിഷൻ; ലേറ്റ് രജിസ്ട്രേഷൻ ജൂലെെ 25 വരെ

  
Ashraf
July 18 2025 | 03:07 AM

Calicut University Integrated PG Admission Late Registration Until July 25

ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ: അപേക്ഷ 24 വരെ

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷണൽ മൾട്ടിമീഡിയ ആൻഡ് റിസർച് സെന്ററിലെ ആറുമാസ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ പ്രോഗ്രാമിന് 24 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അടിസ്ഥാന യോഗ്യത : ബിരുദം. അപേക്ഷാ ഫീസ് : ജനറൽ വിഭാഗത്തിന് 645 രൂപ. എസ്.സി, എസ്.ടി. വിഭാഗത്തിന് 285 രൂപ. നവമാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറന്ന ഡിജിറ്റൽ മീഡിയ കണ്ടന്റുകളുടെ നിർമാണത്തിൽ സമഗ്ര പരിശീലനം നൽകുന്നതാണ് കോഴ്‌സ്. 

ഗ്രാഫിക് ഡിസൈൻ, ഫോട്ടോഗ്രഫി, വിഡിയോഗ്രഫി, വിഷ്വൽ എഫക്ട്‌സ്, ഓഡിയോ - വിഷ്വൽ പ്രൊഡക്ഷൻ, പോസ്റ്റ് - പ്രൊഡക്ഷൻ തുടങ്ങിയ മേഖലകളിൽ നവീന സാങ്കേതിക സംവിധാന ങ്ങളോടെ പ്രായോഗിക പരിശീലനത്തിലൂന്നിയാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്. പഠനകാലയളവിൽ കാലിക്കറ്റ് സർവകലാശാല എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച് സെന്ററിൽ ഇന്റേൺഷിപ്പിനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് admission.uoc.ac.in.  ഫോൺ : 9946823812, 9846512211.

പി.ജി. ഇന്റഗ്രേറ്റഡ് പി.ജി പ്രവേശനം: ലേറ്റ് രജിസ്ട്രേഷൻ 25 വരെ

2025 - 26 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ പി.ജി, ഇന്റഗ്രേറ്റഡ് പി.ജി, എൽ.എൽ.എം, സർവകലാശാലാ സെന്ററുകൾ / അഫിലിയേറ്റഡ് കോളജുകളിലെ എം.എസ്.ഡബ്ല്യു, എം.സി.എ, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എസ് സി. ഹെൽത്ത് ആൻഡ് യോഗാ തെറാപ്പി, എം.എസ്.സി. ഫോറൻസിക് സയൻസ്, എം.എസ്.സി. ജനറൽ ബയോടെക്‌നോളജി എന്നീ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി ലേറ്റ് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യം 25ന് വൈകീട്ട് അഞ്ചു മണി വരെ നീട്ടി. 

പരമാവധി ആറ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് : ജനറൽ വിഭാഗത്തിന് 975 രൂപ. എസ്.സി, എസ്.ടി. വിഭാഗത്തിന് 615 രൂപ. (എൽ.എൽ.എം. പ്രോഗ്രാമിന് - ജനറൽ വിഭാഗത്തിന് 1205 രൂപ. എസ്.സി, എസ്.ടി. വിഭാഗത്തിന് 740 രൂപ.). 
ഒന്നിൽ കൂടുതൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ അധിക പ്രോഗ്രാമിനും 95 രൂപ വീതം അപേക്ഷാ ഫീസിനോടൊപ്പം ഒന്നിച്ച് അടയ്ക്കണം. ഒഴിവു വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. അപേക്ഷിക്കുന്നവർ അതത് പഠനവകുപ്പ്, കോളജ് സെന്ററുമായി ബന്ധപ്പെട്ട് ഒഴിവുവിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രം ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് admission.uoc.ac.in . ഫോൺ : 0494 2407016, 2407017, 2660600.

Calicut University Integrated PG Admission; Late Registration Until July 25

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി

uae
  •  a day ago
No Image

വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ് 

National
  •  a day ago
No Image

ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു

National
  •  a day ago
No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  a day ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  a day ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  a day ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  a day ago
No Image

ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ

National
  •  a day ago
No Image

ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്

Kerala
  •  a day ago
No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  a day ago