
പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

വാഷിങ്ടണ്‍: 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ (ടി.ആര്‍.എഫ്) ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്. യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റേതാണ് തീരുമാനം. ആഗോള ഭീകരസംഘടനയുടെയും വിദേശ ഭീകരസംഘടനയുടെയും പട്ടികയിലും ടി.ആര്‍.എഫിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'ലഷ്‌കര്‍-ഇ-ത്വയ്യിബ (എല്‍.ഇ.ടി) ഗ്രൂപ്പിന്റെ ഒരു ശാഖയാണ് ടി.ആര്‍.എഫ്. വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ആക്രമണത്തിന്റെയും ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കെതിരായ നിരവധി ആക്രമണങ്ങളുടെയും ഉത്തരവാദിത്തം അവര്‍ ഏറ്റെടുത്തിട്ടുണ്ട്' സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍കോ റൂബിയോ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശനയത്തോടുള്ള ഉറച്ച സമീപനത്തിന്റെ തെളിവായാണ് ഉപരോധങ്ങളെ റൂബിയോ വിശേഷിപ്പിച്ചത്.
ഭീകരതയെ നേരിടുന്നതില്‍ ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് നടപടിയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ചൂണ്ടിക്കാട്ടി.
' ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും, ഭീകരതയെ ചെറുക്കുന്നതിനും, പഹല്‍ഗാം ആക്രമണത്തിന് നീതി ലഭ്യമാക്കണമെന്ന ആഹ്വാനം നടപ്പിലാക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിച്ച ഈ നടപടികളില്‍ നിന്ന് വ്യക്തമാവുന്നത്' സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആഗോളതലത്തില്‍ ഇന്ത്യ നടത്തിയ നീക്കത്തിന്റെ വിജയം കൂടിയാണ് ഭീകരസംഘടനയായുള്ള പ്രഖ്യാപനമെന്നാണ് വിലയിരുത്തല്‍. ഭീകരാക്രമണത്തിന് പിന്നില്‍ ടി.ആര്‍.എഫ് ആണെന്ന് തെളിവ് ലഭിച്ചതിന് പിന്നാലെ തന്നെ ഇക്കാര്യം ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യ ഉന്നയിച്ചിരുന്നു.
അതേസമയം, ടി.ആര്‍.എഫിന് അനുകൂലിക്കുന്ന നിലപാടാണ് പാകിസ്താന്‍ ഐക്യരാഷ്ടസഭയില്‍ സ്വീകരിച്ചിരുന്നത്. ടി.ആര്‍.എഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നീക്കവും പാക് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.
ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീര്‍ പഹല്‍ഗാമിലെ ബൈസരണ്‍ പുല്‍മേടില്‍ ഭീകരാക്രമണമുണ്ടായത്. വിനോദസഞ്ചാരത്തിനെത്തിയവര്‍ക്ക് നേരെ ഭീകകര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു മലയാളിയുള്‍പെടെ 26 പേര്‍ മരിച്ചു. ഇതില്‍ ഒരു പ്രദേശവാസിയു ഉണ്ടായിരുന്നു.
ആക്രമണത്തിന്റെ ആസൂത്രകന്‍ കസൂരിയാണെന്ന് ഇന്റലിജന്‍സ് വിങ് കണ്ടെത്തിയിരുന്നു. ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തിരുന്നു.
The United States has officially designated The Resistance Front (TRF), responsible for the Pahalgam terror attack that killed 26 people, as a global terrorist organization. Linked to Lashkar-e-Taiba, TRF is accused of multiple attacks against Indian forces.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചിറ്റോർഗഡ് സർക്കാർ സ്കൂൾ അധ്യാപകൻ വിദ്യാർത്ഥികളുടെ അശ്ലീല വീഡിയോ പകർത്തിയതിന് അറസ്റ്റിൽ
National
• 20 hours ago
പൊലിസ് ചമഞ്ഞ് 45,000 ദിര്‍ഹം തട്ടാന്‍ ശ്രമിച്ചു; യുവാവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് കോടതി
uae
• 20 hours ago
വേണ്ടത് വെറും മൂന്ന് വിക്കറ്റുകൾ; ഇംഗ്ലണ്ട് കീഴടക്കാനൊരുങ്ങി ബുംറ
Cricket
• 20 hours ago
‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയിൽ
Kerala
• 20 hours ago
മെസിയും യമാലും നേർക്കുനേർ! കിരീടപ്പോരാട്ടം ഒരുങ്ങുന്നു; വമ്പൻ അപ്ഡേറ്റ് പുറത്ത്
Football
• 21 hours ago
ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ സിറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍
qatar
• 21 hours ago
സ്കൂളിൽ നിന്ന് വീട്ടിലേക്ക് മിഥുനെത്തി; കണ്ണീർക്കടലിൽ തേവലക്കര, സംസ്കാരം വൈകിട്ട് 4 ന് വീട്ടുവളപ്പിൽ
Kerala
• 21 hours ago
മകന് പിതാവിനേക്കാള്‍ എട്ട് വയസ്സ് മാത്രം കുറവ്!; കുവൈത്തിനെ ഞെട്ടിച്ച് ക്ലസ്റ്റര്‍ പൗരത്വ തട്ടിപ്പ്
Kuwait
• a day ago
നാടിന്റെ കണ്ണീർക്കടലിൽ മിഥുൻ; മൃതദേഹം സ്കൂളിൽ; അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ, ഉള്ളുലഞ്ഞ് കുടുംബം
Kerala
• a day ago
ഇന്ത്യ-പാക് സംഘർഷം: അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ട്രംപിന്റെ അവകാശവാദം
International
• a day ago
യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്
uae
• a day ago
അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• a day ago
വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ്
National
• a day ago
ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു
National
• a day ago
ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ
National
• a day ago
ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്
Kerala
• a day ago
പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം
Kerala
• a day ago
തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം
International
• a day ago
യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും
uae
• a day ago
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• a day ago
ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന് യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു
Kerala
• a day ago