
14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച് വൈഭവ് സൂര്യവംശി

ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിനത്തിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിലും ചരിത്രംക്കുറിച്ച് യുവതാരം വൈഭവ് സൂര്യവംശി. ഇത്തവണ ഓൾ റൗണ്ട് മികവ് കൊണ്ടാണ് താരം റെക്കോർഡിട്ടത്. ബാറ്റിങ്ങിൽ അർദ്ധ സെഞ്ച്വറിയും ബൗളിങ്ങിൽ രണ്ട് വിക്കറ്റുകളും നേടിയാണ് വൈഭവ് തിളങ്ങിയത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹംസ ഷെയ്ഖ്, തോമസ് റ്യു എന്നിവരെയാണ് വൈഭവ് പുറത്താക്കിയത്. ബാറ്റിങ്ങിൽ വൈഭവ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലാണ് അർദ്ധ സെഞ്ച്വറി നേടിയത്. 44 പന്തിൽ ഒമ്പത് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 56 റൺസായിരുന്നു സൂര്യവംശി നേടിയത്.
ഇതോടെ 15 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് യൂത്ത് ടെസ്റ്റീൽ ഒരു മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടുകയും വിക്കറ്റ് നേടുകയും ചെയ്യുന്ന ചരിത്രത്തിലെ ആദ്യ താരമായാണ് സൂര്യവംശി മാറിയത്. ഇതിന് ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ബംഗ്ലാദേശ് താരം മെഹിദി ഹസൻ മിറാസ് ആയിരുന്നു. 15 വയസ്സ്, 167 ദിവസം പ്രായമായിരുന്നു മിറാസ് ഈ റെക്കോർഡ് സ്വന്തമാക്കുമ്പോൾ ഉണ്ടായിരുന്നത്.
ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന പരമ്പരയിലും മിന്നും പ്രകടനമാണ് വൈഭവ് സൂര്യവംശി നടത്തിയത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 355 റൺസാണ് വൈഭവ് നേടിയത്. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും ആണ് താരം പരമ്പരയിൽ നേടിയത്. 71 എന്ന മികച്ച ആവറേജിലും 174.01 സ്ട്രൈക്ക് റേറ്റിലും ആണ് വൈഭവ് സൂര്യവംശി ബാറ്റ് വീശിയത്.
2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ് വൈഭവ് എന്ന പേര് ക്രിക്കറ്റ് ലോകത്തിൽ ചർച്ചയായത്. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.
അതേസമയം ഇംഗ്ലണ്ടിനെതിരായ ഈ ടെസ്റ്റ് മത്സരം സമനിലയിൽ പിരിഞ്ഞു. ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ഇന്ത്യ 540 റൺസ് ആണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 439 റൺസിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 228 റൺസിനും പുറത്തായി. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 270 റൺസിന് ഏഴ് വിക്കറ്റുകൾ എന്ന നിലയിൽ നിൽക്കെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. നേരത്തെ ഇന്ത്യയ്ക്കുവേണ്ടി ആദ്യ ഇന്നിങ്സിൽ ക്യാപ്റ്റൻ ആയുഷ് മാത്രേ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു 115 പന്തിൽ 102 റൺസ് ആണ് ആയുഷ് സ്വന്തമാക്കിയത്. 14 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
Youngster Vaibhav Suryavanshi also created history in Under-19 Test cricket against England. Vaibhav shone by taking two wickets and score Fifty against England. Vaibhav holds the record for being the youngest Indian to take a wicket and score fifty in a Youth Test.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
Kerala
• 11 hours ago
കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി
Kerala
• 12 hours ago
അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം
uae
• 12 hours ago
മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ
Kerala
• 12 hours ago
കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം
Kerala
• 12 hours ago
ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?
uae
• 13 hours ago
ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'
National
• 13 hours ago
ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു
Saudi-arabia
• 13 hours ago
ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ
National
• 13 hours ago
'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി
Kerala
• 13 hours ago
മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു; അബൂദബി-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം
uae
• 14 hours ago
"ഫ്ലെക്സിബിൾ സാലറി": സഊദി അറേബ്യയുടെ പുതിയ സേവനം, ജീവനക്കാർക്ക് ആശ്വാസം
Saudi-arabia
• 14 hours ago
നിപ; 67 പേര്‍കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി; സമ്പര്‍ക്കപ്പട്ടികയില്‍ ഇനി 581 പേര്
Kerala
• 14 hours ago
ജീവന്റെ വില; മിഥുന് ഷോക്കേറ്റ വൈദ്യുതി ലൈന്‍ കെഎസ്ഇബി നീക്കം ചെയ്തു
Kerala
• 15 hours ago
അവന്റെ കളി കാണാൻ എനിക്കിഷ്ടമാണ്, എന്നാൽ ആ കാര്യം വിഷമിപ്പിക്കുന്നു: റൊണാൾഡോ
Football
• 17 hours ago
കാസർകോട് റെഡ് അലർട്ട്: ഞായറാഴ്ച (ജൂലൈ20) പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു
Kerala
• 17 hours ago
സയ്യിദുൽ വിഖായ മർഹൂം സയ്യിദ് മാനു തങ്ങൾ പുരസ്കാരം സമർപ്പിച്ചു
Saudi-arabia
• 18 hours ago
'കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാകും, ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കും'; വർഗീയ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
Kerala
• 18 hours ago
ഗസ്സയിലേക്ക് യുഎഇ സഹായം: ഭക്ഷണവും ആശുപത്രി സൗകര്യങ്ങളുമായി കപ്പൽ തിങ്കളാഴ്ച പുറപ്പെടും
uae
• 15 hours ago
ഇന്ത്യ-കുവൈത്ത് വ്യോമ കരാർ: കുവൈത്തിലേക്കുള്ള സർവീസുകൾ വിപുലമാക്കാനൊരുങ്ങി വിമാനക്കമ്പനികൾ
latest
• 16 hours ago
മരണപ്പാച്ചില്‍; പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കാന്‍ നാട്ടുകാര്‍
Kerala
• 16 hours ago