HOME
DETAILS

യുജിസി നെറ്റ് 2025 ജൂണ്‍ സെഷന്‍; റിസല്‍ട്ട് 22ന് പ്രഖ്യാപിക്കുമെന്ന് എന്‍ടിഎ

  
Ashraf
July 18 2025 | 05:07 AM

National Testing Agency NTA has announced that the UGC NET exam results will be published on July 22

നെറ്റ് പരീക്ഷ ഫലം ജൂലൈ 22ന് പ്രസിദ്ധീകരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. എന്‍ടിഎ ജൂണിലാണ് നെറ്റ് പരീക്ഷ നടത്തിയത്. ഫലമറിയുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാം. റിസല്‍ട്ട് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ അറിയിച്ചു.

നെറ്റ് 2025

അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് യോഗ്യതകള്‍ക്കായി ദേശീയ തലത്തില്‍ നടത്തുന്ന പൊതുപരീക്ഷയാണ് യുജിസി നെറ്റ്. ഇത്തവണത്തെ ജൂണ്‍ സെഷന്‍ പരീക്ഷകള്‍ ജൂണ്‍ 25 മുതല്‍ 29 വരെയാണ് നടന്നത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത (CBT) പരീക്ഷ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടത്തി. ആദ്യ ഉത്തരസൂചിക ജൂലൈ 5ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ പരാതി ഉന്നയിക്കാനുള്ള സമയം ജൂലൈ 8 വരെയാണ് നല്‍കിയത്. 

എങ്ങനെ റിസല്‍ട്ട് പരിശോധിക്കാം ? 

- ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in  സന്ദര്‍ശിക്കുക. 

- റിസല്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷം ഹോം പേജില്‍ തന്നെ ലിങ്ക് ആക്ടീവ് ആവും. 

- UGC NET June 2025 Result എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. 

- നിങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പര്‍, ജനനതീയതി, സെക്യൂരിറ്റി പിന്‍ എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക. 

- റിസല്‍ട്ട് പ്രത്യക്ഷമാവും. അതിന് ശേഷം സ്‌കോര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

വിവിധ വിഷയങ്ങളിലായി ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ( JRF) അർഹത, യൂനിവേഴ്‌സിറ്റികളിലും കോളജുകളിലും ലക്ചറർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള അർഹത , പിഎച്ച്.ഡി പ്രവേശനത്തിനുള്ള അർഹത എന്നിവ നിർണയിക്കുന്ന പരീക്ഷയാണിത്. 

മൂന്നു കാറ്റഗറികൾ

നെറ്റ് പരീക്ഷ വഴി മൂന്നു കാറ്റഗറിയിലുള്ള യോഗ്യത നേടാൻ അവസരമുണ്ട്.

കാറ്റഗറി 1:
ജെ.ആർ.എഫിനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും അർഹത ലഭിക്കും. പിഎച്ച്.ഡി പ്രവേശനത്തിനും അർഹതയുണ്ടാകും. യു.ജി.സി വ്യവസ്ഥകളനുസരിച്ചുള്ള ഇന്റർവ്യു വഴിയായിരിക്കും പിഎച്ച്.ഡി പ്രവേശനം.

കാറ്റഗറി 2:
അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനും അർഹതയുണ്ടാകും . എന്നാൽ ജെ.ആർ.എഫിന് അർഹതയുണ്ടാകുകയില്ല.

കാറ്റഗറി 3:
പിഎച്ച്.ഡി പ്രവേശനത്തിന് മാത്രമുള്ള അർഹത. ജെ.ആർ.എഫ്, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയുണ്ടാകില്ല.

 

The National Testing Agency (NTA) has announced that the UGC NET exam results will be published on July 22, 2025. The NET exam was conducted by NTA in June 2025. Candidates can check the results on the official websites (ugcnet.nta.ac.in). The official notification regarding the results has been shared on NTA's official X handle.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി

uae
  •  15 hours ago
No Image

വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ് 

National
  •  15 hours ago
No Image

ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു

National
  •  15 hours ago
No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  15 hours ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  15 hours ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  16 hours ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  16 hours ago
No Image

ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ

National
  •  16 hours ago
No Image

ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്

Kerala
  •  16 hours ago
No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  17 hours ago