HOME
DETAILS

'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി

  
Shaheer
July 18 2025 | 13:07 PM

10-year witch hunt continues Rahul Gandhi Slams ED Chargesheet Against Robert Vadra

ന്യൂഡല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷമായി റോബര്‍ട്ട് വാദ്രയെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഹരിയാനയിലെ ഗുരുഗ്രാമിലെ മനേസര്‍ ഷിക്കോഹ്പൂര്‍ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച പുതിയ കുറ്റപത്രം ഈ വേട്ടയുടെ തുടര്‍ച്ചയാണെന്നും അദ്ദേഹം ആരോപിച്ചു.

'കഴിഞ്ഞ പത്ത് വര്‍ഷമായി എന്റെ സഹോദരീ ഭര്‍ത്താവിനെ ഈ സര്‍ക്കാര്‍ വേട്ടയാടുകയാണ്. പുതിയ കുറ്റപത്രവും ഈ വേട്ടയുടെ തുടര്‍ച്ചയാണ്,' രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റില്‍ കുറിച്ചു.

കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്രയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ, ഗുരുഗ്രാമിലെ വിവാദ ഭൂമി ഇടപാട് കേസില്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

'റോബര്‍ട്ടും പ്രിയങ്കയും അവരുടെ കുട്ടികളും വീണ്ടും ദുരുദ്ദേശ്യപരവും രാഷ്ട്രീയ പ്രേരിതവുമായ അപവാദ ആക്രമണവും പീഡനവും നേരിടുന്ന ഈ സാഹചര്യത്തില്‍ ഞാന്‍ അവരോടൊപ്പം നില്‍ക്കുന്നു,' രാഹുല്‍ ഗാന്ധി പറഞ്ഞു.

56കാരനായ വാദ്രയ്‌ക്കെതിരെ ഒരു ക്രിമിനല്‍ കേസില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സി പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്‌ ഇതാദ്യമാണ്. കുറ്റപത്രത്തില്‍ മറ്റ് നിരവധി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'ഏത് തരത്തിലുള്ള പീഡനങ്ങളെയും നേരിടാന്‍ അവര്‍ ധൈര്യശാലികളാണെന്ന് എനിക്കറിയാം, അവര്‍ അത് അന്തസ്സോടെ നേരിടും. ഒടുവില്‍ സത്യം ജയിക്കും,' രാഹുല്‍ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ വ്യവസ്ഥകള്‍ പ്രകാരം, വാദ്രയ്ക്കും മറ്റ് ചിലര്‍ക്കുമെതിരെ പ്രാദേശിക കോടതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. റോബര്‍ട്ട് വാദ്രയുടെയും അദ്ദേഹത്തിന്റെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെയും 37.6 കോടി രൂപ വിലമതിക്കുന്ന 43 സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു.

Reacting to the ED’s chargesheet against Robert Vadra, Congress leader Rahul Gandhi called it the continuation of a decade-long political witch-hunt, criticizing the BJP-led government's misuse of agencies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും മൂന്ന് വിക്കറ്റുകൾ; ഇംഗ്ലണ്ട് കീഴടക്കാനൊരുങ്ങി ബുംറ

Cricket
  •  20 hours ago
No Image

‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയിൽ

Kerala
  •  20 hours ago
No Image

മെസിയും യമാലും നേർക്കുനേർ! കിരീടപ്പോരാട്ടം ഒരുങ്ങുന്നു; വമ്പൻ അപ്ഡേറ്റ് പുറത്ത് 

Football
  •  21 hours ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ സിറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍

qatar
  •  21 hours ago
No Image

സ്കൂളിൽ നിന്ന് വീട്ടിലേക്ക് മിഥുനെത്തി; കണ്ണീർക്കടലിൽ തേവലക്കര, സംസ്കാരം വൈകിട്ട് 4 ന് വീട്ടുവളപ്പിൽ

Kerala
  •  21 hours ago
No Image

മകന് പിതാവിനേക്കാള്‍ എട്ട് വയസ്സ് മാത്രം കുറവ്!; കുവൈത്തിനെ ഞെട്ടിച്ച് ക്ലസ്റ്റര്‍ പൗരത്വ തട്ടിപ്പ്

Kuwait
  •  a day ago
No Image

നാടിന്റെ കണ്ണീർക്കടലിൽ മിഥുൻ; മൃതദേഹം സ്കൂളിൽ; അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ, ഉള്ളുലഞ്ഞ് കുടുംബം

Kerala
  •  a day ago
No Image

ഇന്ത്യ-പാക് സംഘർഷം: അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ട്രംപിന്റെ അവകാശവാദം

International
  •  a day ago
No Image

നിപ രോഗബാധ സംശയം; 15-കാരിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago
No Image

യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്

uae
  •  a day ago