HOME
DETAILS

രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

  
Shaheer
July 18 2025 | 14:07 PM

UAE President Sheikh Mohammed bin Zayed Concludes 2-Day Visit to 4 Countries Including Turkey

ദുബൈ/ഇസ്തംബൂള്‍:  അസാധാരണമായ നയതന്ത്ര നീക്കത്തിലൂടെ, വെറും 48 മണിക്കൂറിനുള്ളില്‍ തുര്‍ക്കി, അല്‍ബേനിയ, സെര്‍ബിയ, ഹംഗറി എന്നീ നാല് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ജൂലൈ 16 നും 17 നും നടത്തിയ ഈ സന്ദര്‍ശനങ്ങളില്‍, ഊര്‍ജം, വ്യാപാരം, ഭക്ഷ്യസുരക്ഷ, നയതന്ത്രം തുടങ്ങിയ മേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിലും പ്രധാന കരാറുകളില്‍ ഒപ്പുവെക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

തുര്‍ക്കിയില്‍ നിന്ന് ആരംഭം

ഷെയ്ഖ് മുഹമ്മദിന്റെ സന്ദര്‍ശന പരമ്പര തുര്‍ക്കിയിലെ അങ്കാറയില്‍ നിന്നാണ് ആരംഭിച്ചത്. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍, ഷെയ്ഖ് മുഹമ്മദിനെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി നിരവധി കരാറുകളില്‍ ഇരുനേതാക്കളും ഒപ്പുവെച്ചു. രഹസ്യ വിവരങ്ങളുടെ സംരക്ഷണം, കോണ്‍സുലാര്‍ ഏകോപനം, കൃഷി, ഔഷധങ്ങള്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, ധ്രുവങ്ങളിലെ ഗവേഷണം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങള്‍ ഈ കരാറുകളില്‍ ഉള്‍പ്പെടുന്നു.

2025-07-1819:07:78.suprabhaatham-news.png
 
 

അല്‍ബേനിയയിലെ ചര്‍ച്ചകള്‍

തുര്‍ക്കി സന്ദര്‍ശനത്തിന് ശേഷം ഷെയ്ഖ് മുഹമ്മദ് അല്‍ബേനിയയിലെ ടിറാനയില്‍ എത്തി. അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റാമയുമായി നടത്തിയ ചര്‍ച്ചകളില്‍ ഊര്‍ജം, സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, സാമ്പത്തിക വികസനം എന്നീ മേഖലകളില്‍ സഹകരണത്തിനുള്ള അവസരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി.

ജൂലൈ 17ന് ബെല്‍ഗ്രേഡില്‍, ഷെയ്ഖ് മുഹമ്മദ് സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുസിക്കുമായി കൂടിക്കാഴ്ച നടത്തി. 2025 മെയ് മാസത്തില്‍ പ്രാബല്യത്തില്‍ വന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴില്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. നിക്ഷേപം, വ്യാപാരം, സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊര്‍ജം എന്നിവയെക്കുറിച്ച് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു. സന്ദര്‍ശനത്തെ ദീര്‍ഘകാല സഹകരണത്തിനുള്ള പ്രതിബദ്ധതയുടെ സൂചനയായി വുസിക് വിശേഷിപ്പിച്ചു. ബാല്‍ക്കണ്‍ മേഖലയില്‍ വികസന നേതൃത്വത്തിനുള്ള യുഎഇയുടെ പിന്തുണ ഷെയ്ഖ് മുഹമ്മദ് ആവര്‍ത്തിച്ചു.

2025-07-1819:07:44.suprabhaatham-news.png
 
 

17ന് തന്നെ ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി ചര്‍ച്ച നടത്താന്‍ ഷെയ്ഖ് മുഹമ്മദ് ബുഡാപെസ്റ്റില്‍ എത്തി. അടിസ്ഥാന സൗകര്യങ്ങള്‍, പുനരുപയോഗ ഊര്‍ജം, സാങ്കേതികവിദ്യ എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇരുനേതാക്കളും ഊന്നല്‍ നല്‍കി. യുഎഇയും ഹംഗറിയും തമ്മില്‍ കൃത്രിമബുദ്ധി, ഡാറ്റാ സെന്റര്‍ വികസനം, ഹരിത ഊര്‍ജ സംരംഭങ്ങള്‍, ഭക്ഷ്യകാര്‍ഷിക നിക്ഷേപങ്ങള്‍, കുടുംബയുവജന നയ ഏകോപനം, ഗവണ്‍മെന്റ് ആധുനികവല്‍ക്കരണം, ഊര്‍ജ സംഭരണം, പ്രതിരോധസുരക്ഷാ സഹകരണം എന്നിവ ഉള്‍ക്കൊള്ളുന്ന സുപ്രധാന കരാറുകളും പ്രഖ്യാപിച്ചു.

യുഎഇയുടെ ആഗോള സ്വാധീനം

വെറും 48 മണിക്കൂറിനുള്ളില്‍ നാല് രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഷെയ്ഖ് മുഹമ്മദിന്റെ ഈ പര്യടനം, യുഎഇയുടെ വര്‍ധിച്ചുവരുന്ന ആഗോള സാന്നിധ്യത്തിന്റെയും അദ്ദേഹത്തിന്റെ അക്ഷീണമായ പ്രതിബദ്ധതയുടെയും തെളിവാണ്. ഒരു ദിവസം 18 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നതിന്റെ പേരിലും വര്‍ഷത്തില്‍ ഒരാഴ്ചയില്‍ താഴെ മാത്രം അവധിയെടുക്കുന്നതിന്റെ പേരിലും അദ്ദേഹം നേരത്തേ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.

 
 

UAE President Sheikh Mohammed bin Zayed Al Nahyan completed a whirlwind diplomatic tour, visiting four countries including Turkey in just two days.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  a day ago
No Image

തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം

International
  •  a day ago
No Image

കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം

Kerala
  •  a day ago
No Image

 പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്‍കാന്‍ നാടൊരുങ്ങി, സംസ്‌കാരം ഇന്ന്

Kerala
  •  a day ago
No Image

അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി

Kerala
  •  a day ago
No Image

പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ

PSC/UPSC
  •  a day ago
No Image

കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ

Kerala
  •  a day ago
No Image

ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ

Kerala
  •  a day ago
No Image

ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ 

International
  •  a day ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്, മൂന്നിടത്ത് അവധി

Weather
  •  a day ago