HOME
DETAILS

12.5 മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ, 38 സ്‌പെഷ്യലിസ്റ്റ് ടീം; സയാമീസ് ഇരട്ടകളായ ലാറയെയും യാറയെയും വിജയകരമായി വേർപ്പെടുത്തി, ഇനി ഇരുവരും ഇരു മെയ്യായി വളരും

  
Salam
July 18 2025 | 15:07 PM

Saudi conjoined twins Yara and Lara successfully separated in 125-hour surgery

റിയാദ്: 12.5 മണിക്കൂർ നീണ്ടുനിന്ന വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയ പ്രക്രിയയിലൂടെ സയാമീസ് ഇരട്ടകളായ ഏഴു മാസം മാത്രം പ്രായമുള്ള യാറയെയും ലാറയെയും വിജയകരമായി വേർപെടുത്തിയതായി സഊദി സ്പെഷ്യൽ മെഡിക്കൽ സംഘം അറിയിച്ചു. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന പ്രത്യേക സഊദി മെഡിക്കൽ, സർജിക്കൽ സംഘം വ്യാഴാഴ്ച ഒരു പുതിയ നാഴികക്കല്ലാണ് പിന്നിട്ടത്.

റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയുടെ ഭാഗമായ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്. സഊദി കൺജോയിന്റ് ട്വിൻസ് പ്രോഗ്രാമിന് നേതൃത്വം നൽകുന്ന റോയൽ കോർട്ടിലെ ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെഎസ്‌റിലീഫ്) സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ-റബീഹയുടെ നേതൃത്വത്തിൽ പീഡിയാട്രിക് സർജറി, അനസ്തേഷ്യ, യൂറോളജി, ഓർത്തോപീഡിക്സ്, പ്ലാസ്റ്റിക് സർജറി, നഴ്സിംഗ് എന്നിവയിലെ സ്‌പെഷ്യലിസ്റ്റ്ക ൺസൾട്ടന്റുമാർ ഉൾപ്പെടെ 38 സ്പെഷ്യലിസ്റ്റുകളുടെ സംഘം അപൂർവ്വ ശസ്ത്രക്രിയയിൽ പങ്കെടുത്തു. 

ഏഴ് മാസം പ്രായമുള്ള സയാമീസ് ഇരട്ടകളുടെ അടിവയർ, പെൽവിസിൽ, വൻകുടലിന്റെയും മലാശയത്തിന്റെയും മൂത്രാശയത്തിന്റെയും പ്രത്യുത്പാദന വ്യവസ്ഥയുടെയും പെൽവിക് അസ്ഥിയുടെ ഭാഗങ്ങൾ എന്നിവ ഒട്ടിപ്പിടിച്ച് രണ്ട് പേർക്കുമായി പങ്കിട്ട നിലയിലായിരുന്നു ഇവർ ഭൂമിയിലേക്ക് പിറന്ന് വീണത്. 

സഊദി കൺജൈൻഡ് ട്വിൻസ് പ്രോഗ്രാമിന് കീഴിൽ നടത്തിയ 65-ാമത്തെ വിജയകരമായ വേർപിരിക്കൽ ശസ്ത്രക്രിയയാണിത്. കഴിഞ്ഞ 35 വർഷത്തിനിടെ 27 രാജ്യങ്ങളിൽ നിന്നുള്ള 150 സയാമീസ് ഇരട്ടകളുടെ കേസുകൾ ഇവിടെ കൈകാര്യം ചെയ്തിട്ടുണ്ട്.

ആഗോളമാനുഷിക വൈദ്യ പരിചരണത്തിൽ ഇടപെടുന്ന സഊദിയുടെ നേതൃത്വത്തെ ഡോ. അൽ-റബീഹ പ്രശംസിച്ചു. രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് എന്നിവരുടെ ശക്തമായ പിന്തുണയാണ് ഈ പരിപാടിയുടെ വിജയത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റ ശരീരമായി ഭൂമിയിലേക്ക് പിറന്ന് വീണ തന്റെ മക്കളെ രണ്ടായി വേർപ്പെടുത്തി തന്നതിൽ യാറയുടെയും ലാറയുടെയും കുടുംബം സഊദി നേതൃത്വത്തിനും മുഴുവൻ മെഡിക്കൽ സംഘത്തിനും ഹൃദയംഗമമായ നന്ദി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു

National
  •  a day ago
No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  a day ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  a day ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  a day ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  a day ago
No Image

ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ

National
  •  a day ago
No Image

ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്

Kerala
  •  a day ago
No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  a day ago
No Image

തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം

International
  •  a day ago
No Image

കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം

Kerala
  •  a day ago