HOME
DETAILS

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

  
Ajay
July 18 2025 | 16:07 PM

SEO Heading Maoist Leader Roopesh Sentenced to Life by Sivaganga Court in Forgery Case

ചെന്നൈ: മാവോയിസ്റ്റ് നേതാവ് രൂപേഷിന് യുഎപിഎ കേസിൽ ശിവഗംഗ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ശിവഗംഗ സ്വദേശിയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കന്യാകുമാരിയിലെ ഒരു കടയിൽ നിന്ന് സിം കാർഡ് വാങ്ങിയെന്ന കേസിലാണ് ശിക്ഷ. നിരോധിത സംഘടനയിൽ പ്രവർത്തിച്ചതിന് യുഎപിഎ പ്രകാരമുള്ള പരമാവധി ശിക്ഷയാണ് വിധിച്ചത്.

കൂടാതെ, വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് അഞ്ച് വർഷം വീതം തടവും വിധിച്ചു. തമിഴ്നാട്ടിൽ രൂപേഷിനെ ശിക്ഷിക്കുന്ന ആദ്യ കേസാണിത്. 2015 മെയ് മുതൽ ജയിലിൽ കഴിയുന്ന രൂപേഷിന്റെ ജയിൽമോചനം അടുത്തിരിക്കെ വന്ന വിധി ഭരണകൂടത്തിന്റെ താൽപര്യപ്രകാരമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.

വിധി പൂർണമായി കെട്ടിച്ചമച്ചതാണെന്ന് രൂപേഷിന്റെ ഭാര്യ ഷൈന മാധ്യമങ്ങളോട് പ്രതികരിച്ചു. “വിധി അവിശ്വസനീയമാണ്. ഇത് രൂപേഷിനെ ജയിലിൽ നിന്ന് മോചിപ്പിക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ്,” എന്ന് ഷൈന ആരോപിച്ചു. കേരളത്തിലും കർണാടകത്തിലും സമാന കേസുകളിൽ രൂപേഷിനെ കോടതി വെറുതെ വിട്ടിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

2015-ൽ അറസ്റ്റിലായ രൂപേഷ്, വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡ് സ്വന്തമാക്കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ശിവഗംഗ കോടതി ശിക്ഷ വിധിച്ചത്. യുഎപിഎ കുറ്റം ചുമത്തി നടന്ന അന്വേഷണത്തിനൊടുവിലാണ് കോടതി വിധി.


The Sivaganga court in Tamil Nadu sentenced Maoist leader Roopesh to life imprisonment under the UAPA for using forged documents to obtain a SIM card in Kanyakumari. Additionally, he received five years each for cheating and forgery. This is Roopesh’s first conviction in Tamil Nadu since his 2015 arrest. His wife, Shyna, called the verdict fabricated, alleging a conspiracy to keep him jailed, noting his acquittals in similar Kerala and Karnataka cases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്

uae
  •  a day ago
No Image

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി

uae
  •  a day ago
No Image

വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ് 

National
  •  a day ago
No Image

ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു

National
  •  a day ago
No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  a day ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  a day ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  a day ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  a day ago
No Image

ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ

National
  •  a day ago
No Image

ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്

Kerala
  •  a day ago