തെരുവ് നായ്ക്കളുടെ വ്യവഹാര കേന്ദ്രമായി വെങ്കിടങ്ങ്
വെങ്കിടങ്ങ്: തെരുവ് നായ്ക്കളുടെ വ്യവഹാര കേന്ദ്രമായി വെങ്കിടങ്ങ് പഞ്ചായത്ത് മാറുന്നു. സാമൂഹ്യ ദ്രോഹികള്‍ രാത്രിയുടെ മറവില്‍ റോഡരികിലും മറ്റുമായി കോഴി വേസ്റ്റുകളും അടുക്കള വേസ്റ്റുകളും വലിച്ചെറിയുന്നതാണ് പ്രധാന കാരണം.
മാലിന്യ സംസ്കരണവും ബോധവല്കരണ പ്രവര്‍ത്തനങ്ങളുമെല്ലാം നടത്തുമ്പോഴും ഇത്തരം മാലിന്യ നിക്ഷേപം നാട്ടുകാര്‍ക്കെന്ന പോലെ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്കും തലവേദനയാകുന്നുണ്ട്. മാലിന്യങ്ങള്‍ കാക്കകള്‍ കിണറുകളിലും കുളങ്ങളിലും കൊണ്ടിടുന്നത് ആരോഗ്യ പരമായ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കുഴുപ്പുള്ളി കുരിശ്റോഡരികില് വലിച്ചെറിഞ്ഞ മാലിന്യം കാക്കകളും തെരുവ് നായ്ക്കളും റോഡിലേക്ക് വലിച്ചിട്ടതിനാല്‍ വഴിയാത്രക്കാര്‍ക്കും പ്രയാസമായിരിക്കയാണ്. എന്നാല്‍ ശക്തമായ ശിക്ഷാ നടപടികള്‍ക്ക് തയാറായാലേ ഇത്തരം സാമൂഹ്യ ദ്രോഹികളെ നിയന്ത്രിക്കാനാവു എന്നും അതിനാല്‍ അധികൃതര്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."