HOME
DETAILS

ഡാമില്‍ പോയ വിനോദസഞ്ചാരിയുടെ സ്വര്‍ണമാല മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തി ദുബൈ പൊലിസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

  
Web Desk
July 20, 2025 | 6:41 AM

Dubai Police Retrieve Tourists Lost Gold chain from Dam in Minutes Praised Online

ദുബൈ: ഹത്ത അണക്കെട്ടില്‍ പോയ ഫിലിപ്പീന്‍സ് വിനോദസഞ്ചാരിയുടെ സ്വര്‍ണമാല മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തി ദുബൈ പൊലിസ്. ദുബൈ പൊലിസിന്റെ പ്രവര്‍ത്തിയെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അഭിനന്ദിച്ചത്.

ഫിലിപ്പീന്‍സ് സ്വദേശിയായ വിനോദസഞ്ചാരി ദുബൈ പൊലിസിന്റെ സഹായം തേടിയതിനെ തുടര്‍ന്ന്, പോര്‍ട്ട്‌സ് പൊലിസ് സ്റ്റേഷനിലെ മാരിടൈം റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ഉടന്‍ സ്ഥലത്തെത്തി. 'ഫ്‌ലോട്ടിംഗ് പിയറിന് സമീപം ഫോട്ടോ എടുക്കവെ മാല വെള്ളത്തില്‍ വീണുപോയതായി വിനോദസഞ്ചാരി അറിയിച്ചു,' മറൈന്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റ് മേധാവി മേജര്‍ മര്‍വാന്‍ അല്‍ ഖാബി വിശദീകരിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ മുങ്ങല്‍ വിദഗ്ധര്‍ മാല കണ്ടെടുത്തു.

'യാതൊന്നും ഈടാക്കാതെയുള്ള ഈ സേവനത്തില്‍ ഞാന്‍ സന്തോഷവതിയാണ്,' വിനോദസഞ്ചാരി പറഞ്ഞു. പൊലിസിന്റെ ശ്രമങ്ങളെയും പൊതുജന സഹായത്തിനുള്ള പ്രതിബദ്ധതയെയും അവര്‍ അഭിനന്ദിച്ചു.

'വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കണം. ജലമുള്ള ഇടങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ ശ്രദ്ധ വേണം,' മേജര്‍ അല്‍ ഖാബി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മറൈന്‍ റെസ്‌ക്യൂ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍

2025ന്റെ തുടക്കം മുതല്‍ 26 സമുദ്ര റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്തതായി മേജര്‍ അല്‍ ഖാബി വെളിപ്പെടുത്തി. 'ബീച്ചുകളിലും ജലാശയങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറാണ്,' അദ്ദേഹം പറഞ്ഞു.

'ചുവപ്പ് പതാക ഉയര്‍ത്തിയാല്‍ നീന്തല്‍ ഒഴിവാക്കണം,' മേജര്‍ അല്‍ ഖാബി മുന്നറിയിപ്പ് നല്‍കി. 2025ല്‍ മുങ്ങിമരണം മൂലം അഞ്ച് പേരാണ് മരിച്ചത്.

'കുട്ടികളെ ബീച്ചില്‍ ഒറ്റയ്ക്ക് വിടരുത്. കടലില്‍ അഞ്ച് മിനിറ്റിനുള്ളില്‍ മുങ്ങിമരണം സംഭവിക്കാം,' മേജര്‍ അല്‍ ഖാബി ഓര്‍മിപ്പിച്ചു.

വനിതാ രക്ഷാപ്രവര്‍ത്തകര്‍

വനിതാ രക്ഷാപ്രവര്‍ത്തകര്‍ക്ക് മുങ്ങല്‍, പ്രഥമശുശ്രൂഷ, രക്ഷാപ്രവര്‍ത്തന പരിശീലനം നല്‍കുന്നു. 'അക്കാദമിക് പരിജ്ഞാനവും പ്രായോഗിക പരിശീലനവും ഉറപ്പാക്കുന്നു,' മേജര്‍ അല്‍ ഖാബി പറഞ്ഞു.

Dubai Police quickly recovered a tourist's lost gold chain from a dam within minutes, earning praise across social media for their swift and efficient action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ ഇന്നുതന്നെ അറിയാം; നിര്‍ണായക യോഗം വൈകീട്ട് 5.30ന്

Kerala
  •  4 days ago
No Image

ശക്തമായ മഴ തുടരും: ഇന്ന് അഞ്ച് ജില്ലകളില്‍ യോല്ലോ  അലര്‍ട്ട് 

Kerala
  •  4 days ago
No Image

കുതിപ്പിന് പിന്നാലെ ഒന്നിടിഞ്ഞ്..: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് നാലായിരത്തിലധികം രൂപയുടെ കുറവ്

Economy
  •  4 days ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു: 85.20 വിജയ ശതമാനം

National
  •  4 days ago
No Image

തെരഞ്ഞെടുപ്പ് പരാജയം, എൻ.സി.പിയിൽ നേതൃമാറ്റ തർക്കം; സംസ്ഥാന പ്രവർത്തകസമിതി യോഗം നാളെ കൊച്ചിയിൽ

Kerala
  •  4 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

Kerala
  •  4 days ago
No Image

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനായി ബി.ജെ.പിയിലും തര്‍ക്കം; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍

Kerala
  •  4 days ago
No Image

കരുത്ത് തെളിയിച്ച് വിജയ്; തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ടി.വി.കെ സർക്കാർ

National
  •  4 days ago
No Image

മലപ്പുറം ജില്ലാ വിഭജനം യാഥാര്‍ഥ്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

Kerala
  •  4 days ago
No Image

ഇന്ധനക്ഷാമം:  സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച് പ്രധാനമന്ത്രി

National
  •  4 days ago