വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സെമിനാറും സംഘടിപ്പിച്ചു
തൃശൂര്‍: മുസ്‌ലിം സര്‍വിസ് സൊസൈറ്റി എസ്.എസ്.എല്‍.സി, പ്‌ളസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ മുസ്‌ലിം സമുദായ വിദ്യാര്‍ഥികള്‍ക്കായ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സെമിനാറും സംഘടിപ്പിച്ചു.
തൃശൂര്‍ ശക്തന്‍നഗര്‍ എം.ഐ.സി മസ്ജിദ് കോണ്‍ഫറന്‍സ് ഹാളില്‍ ചടങ്ങ് കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ തൊഴില്‍ രംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ ന്യൂനപക്ഷ സമുദായംഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉണര്‍വും ഊര്‍ജവും പകരാന്‍ എം.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ടെന്ന് അറിവ് നാടിനും നമുക്കും നന്മയ്ക്ക് എന്ന വിഷയത്തില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുത്ത് മേയര്‍ അജിത പറഞ്ഞു.ജില്ലാ പ്രസിഡന്റ് ടി.കെ അബ്ദുള്‍കരീം മാസ്റ്റര്‍ അധ്യക്ഷനായി. സംസ്ഥാന എം.എസ്.എസ് ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ പി. മമ്മദ്‌കോയ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ പി.വി അഹമ്മദ്കുട്ടി, സംസ്ഥാന സമിതിയംഗം ടി.എസ് നിസാമുദ്ദീന്‍, ജില്ലാ ട്രഷറര്‍ പി.എം മുഹമ്മദ് ഹാജി, യു.എം അബ്ദുള്ളകുട്ടി മാസ്റ്റര്‍, എം.കെ അബ്ദുള്‍റഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.എ അസീസ് സ്വാഗതവും പി.എം അലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."