കശുവണ്ടി തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെയും പത്തു ദിവസത്തെയും ശമ്പളം ബോണസ്
തിരുവനന്തപുരം: സംസ്ഥാനത്തെ മാസശമ്പളം കൈപ്പറ്റുന്ന കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെയും പത്തു ദിവസത്തെയും ശമ്പളം ബോണസായി നല്കാന് ഫിഷറിസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തില്‍ കൊല്ലത്തു വിളിച്ചു ചേര്‍ത്ത കശുവണ്ടി വ്യവസായ ഐ.ആര്.സി യോഗത്തില്‍ തീരുമാനമായി. ദിവസവേതനം കൈപ്പറ്റുന്ന എല്ലാ കശുവണ്ടി തൊഴിലാളികള്‍ക്കും 8500 രൂപ ബോണസ് അഡ്വാന്‍സ് ആയി നല്‍കാനും യോഗം തീരുമാനിച്ചു. ദിവസ വേതനക്കാരില്‍ സ്വാതന്ത്ര്യദിനത്തിലെയും തിരുവോണ ദിനത്തിലെയും ഉല്‍സവാവധി ശമ്പളം കൈപ്പറ്റാത്തവര്‍ക്ക് അത് നല്‍കും. ഇവരുടെ ഈ വര്‍ഷത്തെ ബോണസ് ഡിസംബര്‍ 31 ന് മുന്‍പ് തീരുമാനിക്കാനും ധാരണയായി. യോഗത്തില്‍ മുന്‍ തൊഴില്‍മന്ത്രി പി.കെ ഗുരുദാസന്, മുന്‍ എം.എല്‍.എ എ.എ അസീസ്, ലേബര്‍ കമ്മിഷണര്‍ കെ.ബിജു, അഡീഷനല്‍ ലേബര്‍ കമ്മിഷണര്‍ ഡോ.ജി.മുരളീധരന്, റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണറുടെ ചുമതലയുള്ള ബിന്ദു, കശുവണ്ടി വികസന കോര്പറേഷന് എം.ഡി ടി.എഫ് സേവ്യര്‍, തൊഴിലാളി-തൊഴിലുടമ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."