HOME
DETAILS
MAL
ഇമാംസ് ഓഫ് മോസ്ക് നേതാക്കള്‍ രാജ്നാഥിനെ കണ്ടു
backup
September 06 2016 | 18:09 PM
ന്യൂഡല്‍ഹി: സംഘപരിവാര അനുകൂല ഓള് ഇന്ത്യാ ഓര്ഗനൈസേഷന് ഓഫ് ഇമാംസ് ഓഫ് മോസ്ക് നേതാക്കള്‍ ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തി. ഉമര്‍ അഹ്മദ് ഇല്യാസിയുടെ നേതൃത്വത്തിലുള്ള പണ്ഡിതരാണ് രാജ്നാഥിനെ കണ്ടത്. പാകിസ്താനെ അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുന്ന ഹുര്രിയ്യത്തുമായി കേന്ദ്രസര്‍ക്കാര്‍ ചര്ച്ചനടത്തേണ്ടതില്ലെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഇല്യാസി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കശ്മിര് പ്രശ്നം രാജ്നാഥിനു പരിഹരിക്കാന്‍ കഴിയുമെന്നു പറഞ്ഞ അവര്‍ ഹുര്‍രിയ്യത്ത് നേതാക്കളുമായി ചര്‍ച്ചയ്ക്കു ശ്രമിച്ച സി.പി.എം, ആര്.ജെ.ഡി, ജെ.ഡി.യു നേതാക്കളുടെ നടപടികളെ വിമര്‍ശിച്ചു. അതിനിടെ കശ്മിര് സന്ദര്‍ശിച്ച സര്‍വകക്ഷി സംഘത്തിനു നേതൃത്വം കൊടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയെ താഴ്വരയിലെ സാഹചര്യങ്ങള്‍ ധരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."