വിഘടനവാദി നേതാക്കളുടെ സുരക്ഷ പുന:പരിശോധിക്കുന്നു
ശ്രീനഗര്‍: കശ്മിരിലെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം പുനരാലോചന നടത്തുന്നു. സംയുക്ത പാര്‍ട്ടി സംഘത്തിന്റെ സന്ദര്‍ശനം വിജയിക്കാതെ പോയ ശേഷമാണിത്. വിഘടനവാദി നേതാക്കള്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്കിപ്പോരുന്നുണ്ട്. ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ,ധനമന്ത്രി അരുണ്‍ജയ്റ്റിലി, പ്രമുഖരായ നേതാക്കളും ചേര്‍ന്ന് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായാണ് റിപ്പോര്‍ട്ട്.
കശ്മിര് വിഷയത്തില്‍ ഇനിയുള്ള നീക്കങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്തുവെന്ന് ബി.ജെ.പി വക്താവ് രാംമാധവ് അറിയിച്ചിട്ടുണ്ട്. അതിനിടെ കശ്മിരില്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 74 ആയി . സംഘര്‍ഷത്തില്‍ പരുക്കേറ്റ ഒരു യുവാവ് കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."