HOME
DETAILS

എമിറേറ്റ്‌സ് അപകടം: കാരണം കാറ്റും വീണ്ടും ടേക്ക്ഓഫിന് ശ്രമിച്ചതും

  
backup
September 06 2016 | 18:09 PM

%e0%b4%8e%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b4%a3

ദുബൈ: തിരുവന്തപുരത്തു നിന്നുള്ള എമിറേറ്റ്‌സ് വിമാനം ദുബൈയില്‍ ലാന്റ് ചെയ്യുന്നതിനിടെ കത്തിയമര്‍ന്ന സംഭവത്തില്‍ യു.എ.ഇ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലാന്റിങിനിടെയുണ്ടായ കാറ്റിലെ വ്യതിയാനവും അപകടസാധ്യത മുന്നില്‍ കണ്ട് പൈലറ്റ് വിമാനം പെട്ടെന്ന് ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ചതുമാണ് അപകടത്തിനിടയാക്കിയതെന്ന് യു.എ.ഇ ഫെഡറല്‍ വ്യോമയാന അതോറിറ്റിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ പൈലറ്റിനെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നില്ല.
കാറ്റിന്റെ തീവ്രതയിലും ഗതിയിലും പെട്ടെന്ന് സംഭവിച്ച മാറ്റം കാരണം വിമാനം ആടിയുലഞ്ഞതാണ് അപകടത്തിന് വഴിയൊരുക്കിയത്. ലാന്‍ഡിങിന്റെ ഭാഗമായി ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടെങ്കിലും അപകടസാധ്യത മുന്നില്‍ക്കണ്ട് പൈലറ്റ് വിമാനം പെട്ടെന്ന് ഉയര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ചക്രങ്ങള്‍ ഉള്ളിലേക്കു കയറിയെങ്കിലും വീണ്ടും ഉയരാനുള്ള ശ്രമം പരാജയപ്പെട്ടു വിമാനം ശക്തമായി നിലത്തിടിക്കുകയുമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എയര്‍ക്രാഫ്റ്റ് കമാന്‍ഡറും മുതിര്‍ന്ന ജീവനക്കാരുമാണ് ഏറ്റവുമൊടുവില്‍ വിമാനത്തില്‍ നിന്നിറങ്ങിയത്. തീ പിടിച്ചയുടന്‍ വിമാനം പൊട്ടിത്തെറിച്ചു.
അപകടസമയം കനത്ത പൊടിക്കാറ്റും വീശിയിരുന്നു. ഇതുമൂലം നാല് കിലോമീറ്റര്‍ മാത്രമായിരുന്നു ദൂരക്കാഴ്ച. ഇത് സംബന്ധിച്ച് എയര്‍ ട്രാഫിക് മാനേജര്‍ കീഴുദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. കൂടാതെ കാറ്റിന്റെ ഗതിമാറ്റമുണ്ടാകുമെന്ന് യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങള്‍ക്കും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അന്ന് രാവിലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബോയിങ് 777 വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാര്‍ ഉണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിച്ചത്. അട്ടിമറി സാധ്യതയും റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു.
ജീവനക്കാരും യാത്രക്കാരുമായി 300 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരു വിമാനജീവനക്കാരന് പുക ശ്വസിച്ച് അസ്വസ്ഥതയുണ്ടായതായും ചികിത്സ തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്തിനകത്തു കനത്ത പുക നിറഞ്ഞപ്പോള്‍ എമര്‍ജന്‍സി എക്‌സിറ്റ് കാഴ്ചയില്‍ മറഞ്ഞു. ഉടന്‍ ജീവനക്കാര്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കുകയും യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്തു. പൊട്ടിത്തെറിയില്‍ മരിച്ച സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ ജാസിം ഈസാ അല്‍ ബലൂഷിയുടെ (27) ധീര നടപടി യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായി.
കഴിഞ്ഞ മാസം മൂന്നിന് ഉച്ചയ്ക്കു തിരുവനന്തപുരത്തു നിന്നുള്ള എമിറേറ്റ്‌സ് ഇകെ 521 വിമാനമാണ് ദുബൈ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. 18 ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 300 പേരെയും 90 സെക്കന്‍ഡിനുള്ളില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു.
ദുരന്തത്തില്‍ മരിച്ച ബലൂഷിക്കും നിസാരമായി പരുക്കേറ്റ 13 യാത്രക്കാര്‍ക്കും യു.എ.ഇ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി.  കാലാവസ്ഥ ശാസ്ത്രജ്ഞര്‍, വിമാന നിര്‍മാണ രംഗത്തെ വിദഗ്ധര്‍ എന്നിവരും അന്വേഷണവുമായി സഹകരിച്ചതായി അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago