HOME
DETAILS

കേരളത്തില്‍ ഗാര്‍ഹികപീഡനങ്ങള്‍ വര്‍ധിക്കുന്നു: യുനെസ്‌കോ

  
backup
September 06 2016 | 18:09 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%95%e0%b4%aa%e0%b5%80%e0%b4%a1

ന്യൂഡല്‍ഹി: കേരളത്തില്‍ ഗാര്‍ഹികപീഡനങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക വിഭാഗമായ യുനെസ്‌കോയുടെ വിമര്‍ശനം. ഇന്ത്യയില്‍ സ്ത്രീ വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണെങ്കിലും ഗാര്‍ഹിക പീഡനങ്ങള്‍, സത്രീധന സംബന്ധിയായ കുറ്റകൃത്യങ്ങള്‍ എന്നിവ കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ നിലവിലുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി യുനെസ്‌കൊ തയാറാക്കിയ ഗ്ലോബല്‍ എജുക്കേഷന്‍ മോണിറ്ററിങ് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. സുസ്ഥിര വികസന ലക്ഷ്യം (എസ്.ഡി.ജി) കൈവരിക്കുന്നതില്‍ ഇന്ത്യ 50 വര്‍ഷമെങ്കിലും പിറകിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദ്യാഭ്യാസമേഖലയില്‍ സുസ്ഥിരവികസനം നേടാന്‍ ഇന്ത്യയ്ക്കു സാധിച്ചിട്ടില്ല.
2030ഓടെയെങ്കിലും മികച്ച രീതിയില്‍ മാറ്റമുണ്ടാവണമെങ്കില്‍ ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയില്‍ സ്‌ഫോടനാത്മകമായ മുന്നേറ്റം അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
ദക്ഷിണേഷ്യയില്‍ വിദ്യാഭ്യാസപുരോഗതിയും മാറ്റവും ഉണ്ടായാല്‍ മാത്രമേ ആഗോളവ്യവസ്ഥയില്‍ പുതിയ വെല്ലുവിളികളെ മറികടന്ന് മുന്നോട്ടുപോകാനാവൂ.
അതേസമയം, ഭാവിയില്‍ പരിസ്ഥിതിപ്രശ്‌നങ്ങള്‍ മഹാവിപത്തായി മാറുമെന്നിരിക്കെ ഭൂരിപക്ഷം രാജ്യങ്ങളിലെയും പാഠ്യവിഷയങ്ങളില്‍ പരിസ്ഥിതി സംബന്ധിച്ചു സൂചനകളേയില്ല. എന്നാല്‍ ഇന്ത്യയിലെ 30 കോടി വിദ്യാര്‍ഥികള്‍ പരിസ്ഥിതി സംബന്ധിച്ച വിവരം ലഭിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യം പരിഗണിക്കുകയാണെങ്കില്‍ പ്രാഥമികവിദ്യാഭ്യാസ മേഖലയില്‍ ആഗോളതലത്തിലുള്ള മുന്നേറ്റത്തിനൊപ്പം എത്താന്‍ 2051ല്‍ മാത്രമെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കു കഴിയൂ.
ലോവര്‍ സെക്കന്‍ഡറിതലത്തില്‍ 2062ലും അപ്പര്‍ സെക്കന്‍ഡറി തലത്തില്‍ 2087ലും മാത്രമേ ആഗോള വിദ്യാഭ്യാസനിലവാരത്തിനൊപ്പം എത്താന്‍ ഇന്ത്യയ്ക്കു കഴിയൂവെന്ന് അഭിപ്രായപ്പെടുന്ന റിപ്പോര്‍ട്ട്, ദരിദ്രരാജ്യങ്ങളിലെ മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള സാക്ഷരതാപരിപാടികളില്‍ ആറു ശതമാനം പേരാണ് പങ്കാളികളാവുന്നതെന്നും ഇന്ത്യയില്‍ അത് അഞ്ചുശതമാനമാണെന്നും ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  20 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  22 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  42 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago