HOME
DETAILS

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യക്ക് പിന്നില്‍ മുന്‍ മാനേജറുടെ മാനസിക പീഡനമെന്ന് പൊലിസ്

  
Web Desk
July 24, 2025 | 9:28 AM

Former Manager Arrested in Nurses Suicide Case in Malappuram

മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യക്ക് കാരണക്കാരന്‍ മുന്‍ മാനേജറെന്ന്. മുന്‍ മാനേജറുടെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയതായി പൊലിസ് വ്യക്തമാക്കി.  ആശുപത്രിയില്‍ നിന്ന് രാജി വെക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ മാനേജര്‍ സമ്മതിച്ചിച്ചില്ല. ഈ വര്‍ഷം ജൂണില്‍ വീണ്ടും രാജി നല്‍കിയെങ്കിലും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായില്ല. അറിയാത്ത ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും പൊലിസ് വിശദമാക്കി. 

ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്ന് പറഞ്ഞാണ് തുടരാന്‍ നിര്‍ബന്ധിച്ചത്. ആത്മഹത്യ ചെയ്ത ദിവസം ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം ക്യാബിനില്‍ വിളിച്ചു വരുത്തി അനാവശ്യമായി ചീത്ത വിളിച്ചിരുന്നു. ഈ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലിസിന്റെ കണ്ടെത്തല്‍.

സംഭവത്തില്‍ ആശുപത്രി മാനേജ്‌മെന്റിന് എതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുന്നുണ്ട്. നിരവധി തവണ ആശുപത്രി ജനറല്‍ മാനേജര്‍ക്കെതിരെ പലരും പരാതി നല്‍കിയിട്ടും മാനേജ്‌മെന്റ് ഗൗനിച്ചിട്ടില്ലെന്നും ആക്ഷേപമുയരുന്നു. ജനറല്‍ മാനേജരായ എന്‍ അബ്ദുറഹ്‌മാനെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

ജൂലൈ 12നാണ് കോതമംഗലം സ്വദേശി അമീനയെ ആശുപത്രിയിലെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യക്ക് കാരണം ആശുപത്രി ജനറല്‍ മാനേജരായ എന്‍ അബ്ദുറഹ്‌മാന്റെ മാനസിക പീഡനമാണെന്ന് കുടുംബവും കൂടെ ജോലി ചെയ്തവരും അന്ന് തന്നെ ആരോപണമുയര്‍ത്തി. ആശുപത്രിക്ക് മുന്നില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ കഴിഞ്ഞദിവസമാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്. 

 

 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)

 

Police have identified mental harassment by the former general manager of a private hospital in Kuttippuram as the cause of a nurse's suicide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  5 days ago
No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  5 days ago
No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  5 days ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  5 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  5 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  5 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  5 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  5 days ago