ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി; സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്
പുണെ: ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പുണെയിലെ സർക്കാർ ജീവനക്കാരനെതിരെ പൊലിസ് കേസെടുത്തു. ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളും പ്രതിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ചുമത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാരിയായ യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി.
2020-ൽ വിവാഹിതരായ ദമ്പതിമാർക്കിടയിൽ, വിവാഹത്തിന് ശേഷം ഭർത്താവ് സംശയത്തിന്റെ പേരിൽ ശാരീരികവും മാനസികവുമായ പീഡനം ആരംഭിച്ചതായി യുവതി ആരോപിച്ചു. ഭർത്താവും കുടുംബവും കൂടുതൽ സ്ത്രീധനമായി പണവും കാറും ആവശ്യപ്പെട്ട് ഉപദ്രവിച്ചു. വീട്ടിൽ, കുളിമുറി ഉൾപ്പെടെ പലയിടത്തും ഒളിക്യാമറകൾ സ്ഥാപിച്ച് യുവതിയെ നിരന്തരം നിരീക്ഷിച്ചു. ജോലിസ്ഥലത്തും ഭർത്താവ് നിരീക്ഷണത്തിനെത്തി.
കാർ, ഭവന വായ്‌പകളുടെ തവണകൾ അടയ്ക്കാൻ 1.5 ലക്ഷം രൂപ ആവശ്യപ്പെട്ട ഭർത്താവ്, പണം നൽകിയില്ലെങ്കിൽ കുളിമുറി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ പറഞ്ഞു.
ഭർത്താവിനും ഏഴ് കുടുംബാംഗങ്ങൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലിസ് അറിയിച്ചു. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വീട്ടിലെ ഒളിക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും, യുവതിയുടെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലിസ് വ്യക്തമാക്കി.
A government employee in Pune faces charges for recording his wife's bathroom scenes with a hidden camera and threatening to leak them to extort ₹1.5 lakh for car and home loan EMIs. The complaint, filed by his wife, a government employee, also alleges dowry harassment and physical abuse since their 2020 marriage. Seven family members are also implicated. Police are investigating, and no arrests have been made.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."