കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം
കോഴിക്കോട് സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 24ന് രാവിലെ പത്തുമണിക്ക് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും.
പി.ജി പ്രവേശനം: മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
ഏകജാലക പി.ജി പ്രവേശനം മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററീ ഫീ (ജനറല്‍-325 രൂപ, എസ്.സിഎസ്.ടി-100 രൂപ) സെപ്റ്റംബര്‍ എട്ടിനകം അടച്ച് സെപ്റ്റംബര്‍ ഒന്‍പതിനകം അതത് കോളജ് ഡിപ്പാര്‍ട്ടുമെന്റില്‍ പ്രവേശനം ഉറപ്പാക്കണം. വിവരങ്ങള്‍ ംംം.രൗീിഹശില.മര.ശി വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ യു.ജി പരീക്ഷകളില്‍ മാറ്റം
സെപ്റ്റംബര്‍ 26 മുതല്‍ നടത്തുന്ന റഗുലര്‍ വിദൂരവിദ്യാഭ്യാസം താഴെ കൊടുത്ത രണ്ടാം സെമസ്റ്റര്‍ യു.ജി (കോമണ്‍, കോര്‍, കോംപ്ലിമെന്ററി) റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് (സി.യു.സി.ബി.സി.എസ്.എസ്, 2014, 2015 പ്രവേശനം) പരീക്ഷകള്‍ മാറ്റി.
ബി.എ ഫങ്ഷനല്‍ ഇംഗ്ലീഷ്, ബി.ടി.ടി.എം, ബി.എ ഉറുദു ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ബി.എ ഉറുദു വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് മള്‍ട്ടി ലിംഗ്വല്‍ ഡി.ടി.പി, ബി.എ ഇസ്‌ലാമിക് സ്റ്റഡീസ്, ബി.എ അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ബി.എ അറബിക് ആന്റ് ഹിസ്റ്ററി (ഡ്യുവല്‍ കോര്‍), ബി.എ അറബിക് ആന്‍ഡ് ഇസ്‌ലാമിക് ഹിസ്റ്ററി (ഡ്യുവല്‍ കോര്‍), ബി.എസ്.ഡബ്ല്യു, ബി.വി.സി, ബി.എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം, ബി.എ വോകല്‍, ബി.എ വീണ, ബി.എ വയലിന്‍, ബി.എ മൃദംഗം, ബി.ടി.എഫ്.പി. സെപ്റ്റംബര്‍ 26 മുതല്‍ നടത്തുന്ന മറ്റ് രണ്ടാം സെമസ്റ്റര്‍ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷകള്‍ക്ക് മാറ്റമില്ല.
എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സിന് സീറ്റൊഴിവ്
സി.സി.എസ്.ഐ.ടിക്ക് കീഴില്‍ കാംപസിലും മറ്റ് പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സിന് പരിവര്‍ത്തനം ചെയ്യപ്പെട്ട ഒഴിവുള്ള ഓപ്പണ്‍ സീറ്റുകളിലേക്ക് സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 10.30-ന് കാംപസിലെ സി.സി.എസ്.ഐ.ടിയില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിവരങ്ങള്‍ ംംം.രൗീിഹശില.മര.ശി വെബ്‌സൈറ്റില്‍.
മാസ്റ്റര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് 22വരെ അപേക്ഷിക്കാം
തൃശൂര്‍ അരണാട്ടുകരയിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടത്തുന്ന മാസ്റ്റര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് (എം.ടി.എ) കോഴ്‌സിന് സെപ്റ്റംബര്‍ 22 വരെ അപേക്ഷിക്കാം. യോഗ്യത: ബി.ടി.എ നാടക രംഗത്ത് അഭിരുചിയും മറ്റ് അംഗീകൃത ബിരുദവുമുള്ളവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ ംംം.രൗീിഹശിലമര.ശി വെബ്‌സൈറ്റില്‍.
എം.എഡ് പരീക്ഷ ഒന്‍പതിലേക്ക് മാറ്റി
സെപ്റ്റംബര്‍ 19ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ് (2015 പ്രവേശനം) പേപ്പര്‍ എം.ഇ.ഡി സൈക്കോളജി ഓഫ് ഇന്‍ഡിവിജ്യുല്‍ ഡിഫറന്‍സസ് റഗുലര്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്‍പതിലേക്ക് മാറ്റി. സമയം രാവിലെ 9.30 മുതല്‍ 12.30 വരെ.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എ, ബി.എസ്.സി, ബി.എസ്.സി ഇന്‍ ആള്‍ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എം.എം.സി.ബി.എസ്.ഡബ്ല്യൂ, ബി.ടി.എച്ച്.എം.ബി.ടി.എ, ബി.കോം ഓണേഴ്‌സ്, ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.സി.എസ്.എസ്, 2009-2013 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകള്‍ ഒക്‌ടോബര്‍ 20ന് ആരംഭിക്കും. ബി.ഐ.ഡി ആറാം സെമസ്റ്റര്‍ പരീക്ഷ ഒക്‌ടോബര്‍ 14-ന് ആരംഭിക്കും.
എം.സി.എ സ്‌പെഷ്യല്‍
പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
അവസരങ്ങള്‍ കഴിഞ്ഞ എം.സി.എ ഒന്ന് മുതല്‍ അഞ്ച് വരെ സെമസ്റ്റര്‍ (2005-2009 പ്രവേശനം, നോണ്‍-സി.എസ്.എസ്) വിദ്യാര്‍ഥികള്‍ക്കുള്ള സ്‌പെഷ്യല്‍ പരീക്ഷക്ക് എട്ട് മുതല്‍ പിഴകൂടാതെ സെപ്റ്റംബര്‍ 30 വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ ആറ് വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം
നാലാം സെമസ്റ്റര്‍ ബി.ടെക്, ബി.ആര്‍ക് (04-08 പ്രവേശനം, 04 സ്‌കീം) ജൂണ്‍ 2015 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ ഒന്‍പത് വരെ നീട്ടി.
പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് പ്ലാന്റ് സയന്‍സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍ മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 26 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ്, കര്‍ളിനറി ആര്‍ട്‌സ് ഏപ്രില്‍ 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍ മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 24 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ചലാന്‍ സഹിതം സെപ്റ്റംബര്‍ 30-നകം ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."