കേരളാ സര്‍വകലാശാലാ വാര്‍ത്തകള്‍
പുതിയ കോഴ്‌സ്
കരുനാഗപ്പള്ളി തഴവയില്‍ പുതുതായി ആരംഭിച്ച ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ , മലയാളം , ബി.കോം ഫിനാന്‍സ് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ എട്ട് രാവിലെ ഒന്‍പത് മണിക്ക് കോളജ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന പാവുമ്പ ഹൈസ്‌കൂളില്‍ എത്തിച്ചേരേണ്ടതാണ്.
പി.ജി പ്രവേശനം
പി.ജി രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് സെപ്റ്റംബര്‍ 20വരെ അതത് കോളജുകളില്‍ പ്രവേശനം നേടാം.
എം.എ മ്യൂസിക് പ്രാക്ടിക്കല്‍
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന എം.എ മ്യൂസിക് പ്രാക്ടിക്കല്‍ (റീ അപിയറന്‍സ് ആന്‍ഡ് റീ അഡ്മിഷന്‍) പരീക്ഷ സെപ്റ്റംബര്‍ 22 മുതല്‍ മ്യൂസിക് പഠനവകുപ്പില്‍ നടത്തും.
സീറ്റൊഴിവ്
കാര്യവട്ടം ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് പഠനവകുപ്പില്‍ എം.ടെക് (ടെക്‌നോളജി മാനേജ്മന്റ് - 2016-17) എസ്.സി.എസ്.ടി, സ്‌പോണ്‍സേഡ് വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. യോഗ്യത: കേരള സര്‍വകലാശാല അംഗീകരിച്ച ബി.ടെക് 55 ശതമാനം. താല്‍പര്യമുള്ളവര്‍ എല്ലാ അസ്സല്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ എട്ട് രാവിലെ 10.30ന് പഠനവകുപ്പില്‍ ഹാജരാകണം.
കാര്യവട്ടം ഗണിതശാസ്ത്ര പഠനവകുപ്പില്‍ എസ്.സി.എസ്.ടി വിഭാഗത്തില്‍ നാല് സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും 750- രൂപ ഫീസുമായി സെപ്റ്റംബര്‍ എട്ട് രാവിലെ 10.30ന് വകുപ്പില്‍ ഹാജരാകണം.
എം.എ ലിംഗ്വിസ്റ്റിക്‌സ് ഫലം
ജൂലൈയില്‍ നടത്തിയ എം.എ ലിംഗ്വിസ്റ്റിക്‌സ് (2014-16 ബാച്ച് - സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശ്രുതി ടി.എസ് ഒന്നാം റാങ്ക് നേടി.
ബി.ബി.എ ഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ആറാം സെമസ്റ്റര്‍ ബി.ബി.എ (2013 ബാച്ച്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ലഭിക്കും. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ 25വരെ അപേക്ഷിക്കാം.
സായാഹ്ന പി.ജി ഡിപ്ലോമ കോഴ്‌സ്
കാര്യവട്ടം ഡോ. ബി.ആര്‍ അംബേദ്കര്‍ ചെയര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലോ എത്തിക്‌സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എട്ടുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 5,000- രൂപയാണ് ഫീസ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 26.
അപേക്ഷ ക്ഷണിച്ചു
വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ ലക്ചറര്‍ (അറബിക്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി സെപ്റ്റംബര്‍ 26. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഇന്‍ഡക്ഷന്‍ പ്രോഗ്രാം
കാര്യവട്ടം അറബിക് പഠനവകുപ്പില്‍ വകുപ്പുതല ഇന്‍ഡക്ഷന്‍ പ്രോഗ്രാം ഇന്ന് രാവിലെ പത്തുമണിക്ക് വകുപ്പ് സെമിനാര്‍ ഹാളില്‍ നടത്തും. മുന്‍ വകുപ്പ് മേധാവി ഡോ. എ. നിസാറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. അറബി ഭാഷയുടെ പുതിയ തൊഴില്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ കേരള സിയാഹ മാനേജിങ് ഡയറക്ടറും അസോസിയേഷന്‍ ഫോര്‍ അറബ് ടൂറിസം ഓപ്പറേറ്റേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മുഹമ്മദ് ബാവ മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."