പത്താംക്ലാസ് ഫിസിക്‌സ് പരീക്ഷയ്ക്ക് ആവശ്യമായ കുറിപ്പ്
ശബ്ദം
ശബ്ദത്തിനു സഞ്ചരിക്കാന്‍ ഒരു മാധ്യമം ആവശ്യമാണ്. വായുവില്‍ക്കൂടിയുള്ള ശബ്ദത്തിന്റെ സഞ്ചാരവേഗത സെക്കന്റില്‍ 340 മീറ്ററാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.
പ്രതിധ്വനി
ഒരു ശബ്ദം ശ്രവിച്ച് സെക്കന്റിന്റെ പത്തിലൊന്നു സമയത്തിനുള്ളില്‍ അതേ ശബ്ദം ഒരു പ്രതലത്തില്‍ തട്ടി പ്രതിഫലിച്ച് വീണ്ടും കേള്‍ക്കുന്നതാണ് പ്രതിധ്വനി. പ്രതിധ്വനിയുണ്ടാകണമെങ്കില്‍ ശബ്ദം ചുരുങ്ങിയതു മുപ്പത്തിനാലു മീറ്ററെങ്കിലും സഞ്ചരിക്കുകയും പതിനേഴു മീറ്റര്‍ അകലത്തിലുള്ള ഒരു പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുകയും വേണം.
ഡോപ്ലര്‍ ഇഫക്റ്റ്
ശബ്ദ സ്രോതസിന്റേയോ സ്വീകര്‍ത്താവിന്റേയോ അല്ലെങ്കില്‍ രണ്ടിന്റേയോ ആപേക്ഷിക ചലനം മൂലം ശ്രവിക്കുന്ന ശബ്ദത്തിന്റെ ആവൃത്തിയിലുണ്ടാക്കുന്ന മാറ്റമാണിത്.
സിസ്മിക് തരംഗങ്ങള്‍
ഭൂകമ്പം, അഗ്നി പര്‍വത സ്‌ഫോടനം തുടങ്ങിയവയുടെ ഫലമായി ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന തരംഗമാണ് സിസ്മിക് തരംഗങ്ങള്‍. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്നു പുറപ്പെടുന്ന ഈ തരംഗം സിസ്‌മോഗ്രാഫിയിലെ ആയതിയുടെ ഏകകത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. സിസ്‌മോമീറ്റര്‍, ഹൈഡ്രോഫോണ്‍ എന്നിവ ഉപയോഗിച്ച് ഇവ രേഖപ്പെടുത്താം. ഭൂകമ്പത്തെക്കുറിച്ചും സിസ്മിക് തരംഗങ്ങളെക്കുറിച്ചുമുള്ള പഠനമാണ് സിസ്‌മോളജി. സിസ്‌മോളജി പഠനം നടത്തുവരെ സിസ്‌മോളജിസ്റ്റുകള്‍ എന്നു വിളിക്കുന്നു.
വൈദ്യുത പ്രവാഹത്തിന്റെ
താപഫലം
ഒരു ചാലകത്തിലൂടെ വൈദ്യുതി കടന്നു പോകുമ്പോള്‍ ചാലകത്തിലുണ്ടാകുന്ന താപത്തെ വൈദ്യുത പ്രവാഹ തീവ്രത(ക) ചാലക പ്രതിരോധം(ഞ)വൈദ്യുത പ്രവാഹ സമയം()േ എന്നീ ഘടകങ്ങള്‍ സ്വാധീനിക്കുന്നു.
ഹീറ്റിംഗ് കോയിലും ഫിലമെന്റും
ഉയര്‍ന്ന പ്രതിരോധമുള്ള നിക്രോം കമ്പിയില്‍ കൂടി വൈദ്യുതി കടന്നു പോകുമ്പോള്‍ ലോഹം കൂടുതല്‍ സമയം ചുട്ടു പഴുത്ത അവസ്ഥയില്‍ നില്‍ക്കുന്നതിനാല്‍ ഇസ്തിരിപ്പെട്ടിയായി ഉപയോഗിക്കാന്‍ സാധിക്കുന്നു. ഇന്‍കാന്‍ഡസെന്റ് ലാമ്പുകളില്‍ ഫിലമെന്റായി ഉപയോഗിക്കുന്ന ടങ്‌സ്റ്റണിന്റെ ഉയര്‍ന്ന പ്രതിരോധം മൂലം വൈദ്യുതി കടന്നു പോകുമ്പോള്‍ ചുട്ടുപഴുത്ത് ധവള പ്രകാശം പുറപ്പെടുവിക്കുന്നു.
സുരക്ഷാഫ്യൂസ്
ടിന്നും ലെഡും ചേര്‍ന്ന സങ്കരലോഹം കൊണ്ടാണ് സുരക്ഷാഫ്യൂസ് നിര്‍മിക്കുന്നത്. ഇവ വൈദ്യുതി സര്‍ക്കീട്ടില്‍ കൂടിയുള്ള കറന്റ് കൂടുമ്പോള്‍ ഉരുകി വൈദ്യുത പ്രവാഹം വിച്ഛേദിക്കാന്‍ കാരണമാകുന്നു. ഗാര്‍ഹിക സര്‍ക്കീട്ടില്‍ 5 ആമ്പിയറാണ് ഒരു സെക്ഷന്‍ ഫ്യൂസിന്റെ കപ്പാസിറ്റി. ഇതില്‍ കൂടുതലായുള്ള പവര്‍ ഇലക്ട്രിക് ഉപകരങ്ങളെക്കൂടി ബാധിക്കും.
ചാലകത്തിന്റെ പ്രതിരോധം
ഒരു ചാലകത്തിന്റെ നീളം,താപനില,ഛേദതല വിസ്തീര്‍ണം, ചാലകപദാര്‍ഥത്തിന്റ സ്വഭാവം എന്നിവ ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ചാലകത്തിന്റെ നീളം കൂടുന്തോറും പ്രതിരോധം കൂടും. ഛേദതല വിസ്തീര്‍ണം കൂടുന്തോറും പ്രതിരോധം കുറയും.
ഫ്‌ളൂറസെന്റ് ലാമ്പ്
ഗ്ലാസ് ട്യൂബ്, തോറിയം ഓക്‌സൈഡ് ലേപനം ചെയ്ത ഹീറ്റിങ് കോയില്‍, ഫ്‌ളൂറസെന്റ് പദാര്‍ഥം, ആര്‍ഗണ്‍ വാതകം, മെര്‍ക്കുറി ബാഷ്പം എന്നിവയാണ് ഫ്‌ളൂറസെന്റ് ലാമ്പിന്റെ ഭാഗങ്ങള്‍.
വൈദ്യുത കാന്തിക പ്രേരണം
ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്‌ളക്‌സ് വ്യത്യാസപ്പെടുന്നതിന്റെ ഭാഗമായി ചാലകത്തില്‍ ഒരു ഇ.എം.എഫ് പ്രേരണം ചെയ്യപ്പെടുന്ന പ്രക്രിയയാണിത്.
എ.സി.യും ഡി.സി.യും
ക്രമമായ ഇടവേളകളില്‍ പ്രവാഹ ദിശ മാറിക്കൊണ്ടിരിക്കുന്ന വൈദ്യുതിയാണ് എ.സി. ഒരേ ദിശയില്‍ പ്രവഹിക്കുന്ന വൈദ്യുതിയാണ് ഡി.സി.
ജനറേറ്ററുകള്‍
ഫീല്‍ഡ് കാന്തം, ആര്‍മേച്ചര്‍, സ്ലിപ് റിങ്, സ്ലിപ് റിങ്ങുമായി സ്പര്‍ശിച്ചു നില്‍ക്കുന്ന ബ്രഷ് എന്നിവയടങ്ങിയതാണ് എ.സി.ജനറേറ്റര്‍. സ്ലിപ് റിങ്ങിനു പകരം ഡി.സി.ജനറേറ്ററില്‍ സ്പ്ലിറ്റ് റിങ് കമ്മ്യൂട്ടേറ്റര്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ ഒരേ ദിശയിലേക്ക് വൈദ്യുതി പ്രവഹിക്കപ്പെടുന്നു.
ഉപകരണങ്ങളും
പ്രവര്‍ത്തന തത്വവും
ചലിക്കും ചുരുള്‍ മൈക്രോഫോണ്‍ ശബ്ദോര്‍ജ്ജം വൈദ്യുതിയാക്കി മാറ്റപ്പെടുന്നു. ചലിക്കും ചുരുള്‍ ലൗഡ് സ്പീക്കര്‍ വൈദ്യുതോര്‍ജ്ജത്തെ ശബ്ദോര്‍ജ്ജമാക്കപ്പെടുന്നു .വൈദ്യുത ജനറേറ്റര്‍ യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റപ്പെടുന്നു.
ട്രാന്‍സ്‌ഫോര്‍മറുകള്‍
സ്‌റ്റെപ്പ് അപ് ട്രാന്‍സ്‌ഫോര്‍മര്‍, സ്‌റ്റെപ്പ് ഡൗണ്‍ ട്രാന്‍സ്‌ഫോര്‍മര്‍ എന്നിങ്ങനെ ട്രാന്‍സ്‌ഫോര്‍മറുകളെ തരം തിരിച്ചിരിക്കുന്നു. സ്‌റ്റെപ്പ് അപ് ട്രാന്‍സ്‌ഫോര്‍മറില്‍ പ്രൈമറി കോയില്‍ കട്ടികൂടിയ കവചിത കമ്പികൊണ്ടുള്ള കുറഞ്ഞ ചുറ്റുകളും സെക്കന്ററി കോയില്‍ നേര്‍ത്ത കവചിത കമ്പികൊണ്ടുള്ള കൂടുതല്‍ ചുറ്റുകളും കാണപ്പെടുന്നു. സ്‌റ്റെപ്പ് ഡൗണ്‍ ട്രാന്‍സ്‌ഫോര്‍മറില്‍ പ്രൈമറി കോയില്‍ നേര്‍ത്ത കവചിത കമ്പികൊണ്ടുള്ള കൂടുതല്‍ ചുറ്റുകളും സെക്കന്ററി കോയില്‍ കട്ടികൂടിയ കവചിത കമ്പികൊണ്ടുള്ള കുറഞ്ഞ ചുറ്റുകളും കാണപ്പെടുന്നു.
സെല്‍ഫ്
ഇന്‍ഡക്ഷനും
മ്യൂച്വല്‍ ഇന്‍ഡക്ഷനും
വൈദ്യുതിയെ ഒരു സോളിനോയിഡിലൂടെ കടത്തി വിടുമ്പോള്‍ ഇതിന് ചുറ്റുമുണ്ടാകുന്ന കാന്തിക ഫ്‌ളക്‌സിന് വ്യതിയാനം സംഭവിക്കുകയാണെങ്കില്‍ സോളിനോയിഡില്‍ ഒരു പ്രേരിത ഇ.എം.എഫ് ഉണ്ടാകുന്നതാണ് സെല്‍ഫ് ഇന്‍ഡക്ഷന്‍. സോളിനോയിഡിലെ പ്രൈമറിച്ചുരുളിലുണ്ടാകുന്ന വൈദ്യുതി വ്യതിയാനത്തിനനുസരിച്ച് സെക്കന്ററി ചുരുളിലുണ്ടാകുന്ന പ്രേരിത വൈദ്യുതിയാണ് മ്യൂച്വല്‍ ഇന്‍ഡക്ഷന്‍.
സിംഗിള്‍ ഫേസ് ,
ത്രീ ഫേസ്
ജനറേറ്ററുകള്‍
രണ്ടു കാന്തിക ധ്രുവങ്ങളും ഒരു ആര്‍മേച്ചറും ഉള്ളവയാണ് സിംഗിള്‍ ഫേസ് ജനറേറ്റര്‍. എ.സി.ജനറേറ്ററുകളിലെ ഫീല്‍ഡ് കാന്തത്തിന്റെ ഒരോ ധ്രുവത്തിനും മൂന്ന് സെറ്റ് ആര്‍മേച്ചര്‍ ചുരുളുകള്‍ വീതമുള്ളതിനാല്‍ ഒരേ സമയം മൂന്ന് വൈദ്യുത പ്രവാഹങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതാണ് ത്രീ ഫേസ് ജനറേറ്റര്‍.
പ്രസരണ നഷ്ടം
വൈദ്യുത ലൈനുകളിലൂടെയുള്ള താപരൂപത്തിലുള്ള ഊര്‍ജ്ജ നഷ്ടമാണ് പ്രസരണ നഷ്ടം. ഇതു കുറയ്ക്കാനായി കറന്റ് കുറച്ച് വോള്‍ട്ടേജ് കൂട്ടി വൈദ്യുതി വിതരണം ചെയ്യുന്നു.
വൈദ്യുതോര്‍ജത്തിന്റെ അളവ്
ഒരുവാട്ട് പവറുള്ള ഉപകരണം ഒരു സെക്കന്റ് സമയത്തേക്ക് പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു ജൂള്‍ ഊര്‍ജം ഉപയോഗിക്കുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഒരു കിലോ വാട്ട് പവറുള്ള ഉപകരണം ഒരു മണിക്കൂര്‍ കൊണ്ടു വിനിയോഗിക്കുന്ന ഊര്‍ജമാണ് ഒരു കിലോവാട്ട് അവര്‍. ഇതാണ് വൈദ്യുതോര്‍ജത്തിന്റെ വ്യാവസായിക യൂണിറ്റ്. ഇത് ഏകദേശം 36 ലക്ഷം ജൂളിന് തുല്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."