ക്ഷീര സഹകാരി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ക്ഷീരോല്‍പാദന മേഖലയില്‍ മികച്ച വിജയം കൈവരിച്ച സഹകാരികള്‍ക്ക് ക്ഷീരവികസന വകുപ്പ് നല്‍കുന്ന അവാര്‍ഡുകള്‍ മന്ത്രി കെ. രാജു പ്രഖ്യാപിച്ചു. മികച്ച ക്ഷീരകര്‍ഷകനായി വയനാട് സുല്‍ത്താന്‍ ബത്തേരി ക്ഷീരസംഘത്തിലെ എം.വി മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇന്ന് പട്ടം ഡയറി സമുച്ചയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.
മൂന്നു മേഖലാതല അവാര്‍ഡുകളും പ്രഖ്യാപിച്ചു. തിരുവനന്തപുരം മേഖലയില്‍ വെങ്ങാനൂര്‍ കിടാരക്കുഴി ജയധരന്‍(ജനറല്‍ വിഭാഗം), വെള്ളനാട് ചെമ്പനാംകോട് എസ്. ലതയും(വനിത) നേമം കാരോട് ടി.തങ്കപ്പന്‍ കാണിയും(എസ്.സി, എസ്.ടി) അര്‍ഹരായി.
50,000 രൂപയും പ്രശസ്തിപത്രവുമാണ് മേഖലാതല അവാര്‍ഡ്. എറണാകുളം മേഖലയില്‍ തൃശൂര്‍ വെള്ളാങ്കല്ലൂര്‍ പി.ടി ശ്രീധാസ് (ജനറല്‍), കോട്ടയം എരവിമംഗലം ഗ്രേസി മാത്യു(വനിത), തൃപ്പൂണിത്തുറ സ്വദേശി ചന്ദ്രന്‍(എസ്.സി, എസ്.ടി) അര്‍ഹരായി. മലബാര്‍ മേഖലാതലത്തില്‍ തലശേരി കെ.പി മൊയ്തീന്‍കുട്ടി(ജനറല്‍) വയനാട് മീനങ്ങാടി ആനീസ് ബിജു(വനിത) കോഴിക്കോട് കുന്ദമംഗലം സ്വദേശി എം.കെ.ജയന്‍ (എസ്.സി, എസ്.ടി) അര്‍ഹരായി.
ജില്ലാതല അവാര്‍ഡുകള്‍ക്ക് 42 പേര്‍ അര്‍ഹരായി. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഇവര്‍ക്കുള്ള അവാര്‍ഡുകള്‍. ഇവയും മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."