HOME
DETAILS

പാളത്തിലെ വിള്ളലുകള്‍ക്ക് പരിഹാരമായില്ല; വഴിമുട്ടി യാത്രക്കാര്‍

  
backup
September 06 2016 | 19:09 PM

%e0%b4%aa%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

കൊച്ചി: കറുകുറ്റി അപകടം നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും  പാളങ്ങളിലെ വിള്ളലുകള്‍ക്ക് പരിഹാരമായില്ല. അശാസ്ത്രീയ വേഗക്രമീകരണത്തില്‍ പൊറുതി മുട്ടുകയാണ് യാത്രക്കാര്‍. തിരുവനന്തപുരം ഡിവിഷനു കീഴിലുളള  പാളങ്ങളില്‍ 202 ഓളം വിള്ളലുകളാണ് കണ്ടെത്തിയിട്ടുളളത്. 494.76 കിലോമീറ്റര്‍ ചുറ്റളവിലുളള വിള്ളലുകളാണ് തല്‍സ്ഥിതി തുടരുന്നത്.
ഇതോടെ വേഗം കുറച്ചാല്‍ അപകടം ഒഴിവാക്കാമെന്ന കണ്ടെത്തലും വിചിത്രമായി. വിള്ളലുണ്ടായ പ്രദേശങ്ങള്‍ തരംതിരിച്ച് അറ്റകുറ്റപണികള്‍ക്ക് മുതിരാതെ മുഴുവന്‍ പാതകളിലും വേഗ ക്രമീകരണം നടത്തിയാണ്  റെയില്‍വേ തടിയൂരിയത്. ഇതോടെ 30 കിലോമീറ്റര്‍ വേഗ ക്രമീകരണം ഗുണത്തേക്കാള്‍ ദോഷമായി മാറുകയാണ്. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ചാലക്കുടി വരെ തടസങ്ങളില്ലാതെ  സര്‍വിസ് നടത്താമെന്നിരിക്കെ ഇവിടെയും ക്രമീകരണം വില്ലനാകുകയാണ്.
കാസര്‍കോടും പാലക്കാടും കടന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ട്രെയിനുകള്‍ പലതും അഞ്ചു മണിക്കൂര്‍ വൈകിയാണ് എത്തുന്നത്. ഉദ്യോഗസ്ഥര്‍ക്കിടയിലുളള കിട മത്സരമാണ് സമയക്രമീകരണത്തിലെ പാകപ്പിഴയ്ക്ക്് കാരണമായി പറയുന്നത്. പല ദീര്‍ഘദൂര ട്രെയിനുകളും ഉദ്യോഗസ്ഥര്‍ പിടിച്ചിടുന്നതായാണ് യാത്രക്കാര്‍ പറയുന്നത്. കറുകുറ്റി അപകടത്തിനുശേഷം ഉദ്യോഗസ്ഥര്‍ക്കിടയില്‍ കിടമത്സരം നടക്കുന്നതായാണ് അറിയുന്നത്. അപകടത്തിന് കാരണക്കാരായവരെ ശിക്ഷിക്കാതെ നിരപരാധികളെ ബലിയാടാക്കിയ നടപടിയാണ് ജീവനക്കാരെ ചൊടിപ്പിച്ചത്.
എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ജീവനക്കാര്‍ക്കിടയില്‍ ഇപ്പോഴും അമര്‍ഷം പുകയുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായാണ് സമയക്രമീകരണത്തിന്റെ മറവില്‍ മിക്ക ട്രെയിനുകളും പിടിച്ചിടുന്നത്. അപകട സാധ്യത തീരെയില്ലാത്ത ആലപ്പുഴയിലും വേഗം ക്രമീകരിച്ചിട്ടുണ്ട്. 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇവിടെ യാത്ര പൂര്‍ത്തീകരിക്കാന്‍ മൂന്നര മണിക്കൂറാണ് ഇപ്പോള്‍ ആവശ്യമായി വരുന്നത്. ഒറ്റവരി പാതയായ ഇവിടെ വിള്ളലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും വേഗക്രമീകരണം കര്‍ശനമായി പാലിക്കുകയാണ്. കോട്ടയം വഴി കടന്നു പോകുന്ന റെയിലുകളിലും വിള്ളലുകള്‍ കണ്ടെത്തിയിട്ടില്ല. ഇവിടെയും ട്രെയിനുകള്‍ ഇഴയുകയാണ്. തിരുവനന്തപുരം ഡിവിഷനില്‍ നിന്നും 40 എക്‌സ്പ്രസ് ട്രെയിനുകളും 53 പാസഞ്ചര്‍ ട്രെയിനുകളുമാണ് സര്‍വിസ് നടത്തുന്നത്. കൂടാതെ ദീര്‍ഘദൂര ആഡംബര വണ്ടികളും സര്‍വിസ് നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജറുകൾ? ലെബനനിലെ സ്ഫോടനങ്ങളെങ്ങനെ ഉണ്ടായി ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago