മിനയിലും അറഫയിലും വാഹന നിയന്ത്രണം
മക്ക: ഹോട്ടലുകളില്‍ നിന്നും ബസുകള്‍ മുഖേന ഹറമിലെത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. തീര്‍ഥാടകരുടെ നീക്കം നിരീക്ഷിക്കുന്ന സുപ്രീം അതോറിറ്റിയാണ് വിലക്കേര്‍പ്പെടുത്തിയത്. ബന്ധപ്പെട്ട വകുപ്പുകളുടെ പ്രത്യേക അനുമതിയില്ലാതെ സ്വന്തം മിനി ബസുകള്‍ ഹോട്ടലുകള്‍ ഉപയോഗിക്കരുത്. തീര്‍ഥാടകരെ ഹറമില്‍ എത്തിക്കുന്നതിനും തിരിച്ചെത്തിക്കുന്നതിനും അതോറിറ്റി അനുവദിച്ച ബസുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നറിയിച്ച് ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും മക്ക ചേംബര്‍ ഓഫ് കൊമേഴ്സ് നോട്ടിസ് നല്കി.
അറഫ, മിന നഗരികളില്‍ അധികൃതര്‍ വാഹന നിയന്ത്രണവും ഏര്‍പ്പെടുത്തിത്തുടങ്ങി. 25 തീര്‍ഥാടകരില്‍ കുറഞ്ഞ യാത്രക്കാരുമായി പോകുന്ന വാഹനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ചെറു വാഹനങ്ങള്‍ മക്കയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. തുടര്‍ന്ന് ചെറു വാഹനങ്ങളില്‍ വരുന്നവരെ ചെക്ക് പോയിന്റില്‍ തിരിച്ചയച്ചു തുടങ്ങിയിട്ടുണ്ട്. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ചെറു വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."