കുരലടപ്പന് രോഗം; ക്ഷീര കര്‍ഷകര്‍ ജാഗ്രതപാലിക്കണം
കരുളായി: വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്ന കുരലടപ്പന് (താടവീക്കം) രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മൃഗസംരക്ഷണ അധികൃതര്‍ അറിയിച്ചു. പെട്ടെന്ന് ഉണ്ട@ാവുന്ന ഈ അസുഖം കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ വന്നാല്‍ മരണകാരണമാവും. പശുക്കള്‍, എരുമ, പോത്ത് എന്നീ മൃഗങ്ങളില്‍ ഈ രോഗം കാണപ്പെടുന്നു. എരുമകളിലും പോത്തുകളിലും രോഗ സാധ്യത വളരെ കൂടുതലാണ്. പാസ്റ്റുറല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയയാണ് കുരലടപ്പന് ഉ@ണ്ടാക്കുന്നത്.
താടഭാഗത്തുള്ള വീക്കം, പനി, കിതപ്പ്, തീറ്റയെടുക്കുന്നതില്‍ വിമുഖത എന്നിവയാണ് കുരലടപ്പന്റെ ലക്ഷണങ്ങള്‍. മഴക്കാലത്തോടനുബന്ധിച്ചാണ് സാധാരണ താടവീക്കം വളര്‍ത്തുമൃഗങ്ങളില്‍ കാണപ്പെടുന്നത് അസുഖം കാണുമ്പോള്‍ തന്നെ അടുത്തുളള വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സ ലഭ്യമാക്കണം. ഈ അസുഖത്തിനെതിരെ ഫലപ്രദമായ പ്രതിരോധകുത്തിവെപ്പ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള വെറ്ററിനറി ആശുപത്രിയെ സമീപിക്ക@േതാണെന്നും അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."