ശിങ്കാരിമേളം വാദ്യോപകരണങ്ങള്‍ കൈമാറി
മലപ്പുറം: പട്ടികജാതി യുവതീ യുവാക്കള്‍ക്കു ശിങ്കാരി മേളം വാദ്യോപകരണങ്ങള്‍ ജില്ലാ പഞ്ചായത്തു പരിസരത്ത് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കൈമാറി. 32 ടീമിലായി 359 പേര്‍ അണിനിരന്ന ശിങ്കാരിമേളം പൂരപ്പറമ്പിനെ ഓര്‍മിപ്പിച്ചു. ടീമംഗങ്ങളുടെ പ്രകടനം വീക്ഷിക്കുന്നതിനിടെ സ്പീക്കറും അല്‍പനേരം അവരോടൊപ്പം ചേര്‍ന്നു. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ പദ്ധതി ആവിഷ്‌കരണത്തില്‍ മൗലികമായ വികസന കാഴ്ചപ്പാടു പുലര്‍ത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സ്പീക്കര്‍ പറഞ്ഞു. കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ സമഗ്ര വികസനം ലക്ഷ്യംവയ്ക്കണം. റോഡുകളും ബഹുനിലക്കെട്ടിടങ്ങളുമായാല്‍ പുരോഗതി കൈവരിച്ചുവെന്നു കരുതരുത്. നാടന്‍കലകള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ ഇനിയും ആവിഷ്‌കരിക്കണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
പട്ടികജാതി വികസന ഫണ്ടില്‍ നിന്ന് തുക യുവജന ക്ഷേമ പരിപാടികള്‍ക്കായി ചെലവഴിക്കണമെന്ന് ഗവ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ജില്ലാ പഞ്ചായത്ത് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."