HOME
DETAILS

സമ്പൂര്‍ണ കുത്തിവെപ്പ് സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: ആരോഗ്യവകുപ്പ്

  
backup
September 06 2016 | 19:09 PM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8


മലപ്പുറം: ജില്ലയെ സമയത്തിനുള്ളില്‍ തന്നെ സമ്പൂര്‍ണ കുത്തിവെപ്പെടുത്ത ജില്ലയാക്കുമെന്ന് ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാന്ദന്‍പറഞ്ഞു. കുത്തിവെപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവകര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു മാസത്തിനകം ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പു നല്‍കാന്‍ കര്‍മപദ്ധതിക്കു രൂപം നല്‍കിയിരുന്നു. ഇതില്‍ ഒരുമാസം ഇപ്പോള്‍ പൂര്‍ത്തിയായായി. ഇതിന്റെ പുരോഗതി വിലയിരുത്തുന്നതിനു വേണ്ടിയാണ് ആരോഗ്യവകുപ്പു സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നത്. കുത്തിവെപ്പെടുക്കുന്നതില്‍ ഇതുവരെയുള്ള നേട്ടം തൃപ്തികരമാണെന്നും മൂന്നു ശതമാനത്തില്‍ താഴെയുള്ളവര്‍ മാത്രമാണ് ഇപ്പോഴും എതിര്‍പ്പു പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ 15 ആരോഗ്യ ബ്ലോക്കുകളിലെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ അദ്ദേഹം വിലയിരുത്തി. ഓരോ സ്ഥലത്തും സ്വീകരിക്കേണ്ട തുടര്‍നടപടികളെക്കുറിച്ചും സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ടി.ഡി വാക്‌സിന്‍ മാത്രമല്ല, മുഴുവന്‍ പ്രതിരോധ കുത്തിവെപ്പുകളും കുട്ടികള്‍ക്കു ലഭ്യമാക്കുകയെന്നതാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ മാറഞ്ചേരി ഒഴികെയുള്ള 14 ആരോഗ്യ ബ്ലോക്കുകളില്‍ 120 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ഇതില്‍ 35 എണ്ണം ആരോഗ്യവകുപ്പു സ്ഥിരീകരിച്ചിട്ടുണ്ട്. കൊണ്ടോട്ടി ബ്ലോക്കിലാണു കൂടുതല്‍ കേസുകള്‍ സ്ഥിരികരിച്ചത്. 11 കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  ഓമനൂരില്‍ നാലു  കേസുകളും, വളവന്നൂര്‍, വണ്ടൂര്‍, നെടുവ എന്നിവിടങ്ങളില്‍ മൂന്നു കേസുകളും വെട്ടം, വേങ്ങര, പൂക്കോട്ടുര്‍, എടവണ്ണ എന്നിവിടങ്ങളില്‍ രണ്ടെണ്ണവും തവനൂര്‍, മേലാറ്റൂര്‍,ചൂങ്കത്തറ എന്നിവിടങ്ങളില്‍ ഒരോ കേസുമാണു റിപ്പോര്‍ട്ട് ചെയ്തത്.
അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ എ. ഷൈനമോള്‍, കുടുംബ ക്ഷേമ അഡിഷണല്‍ ഡയറക്ടര്‍ ഡോ.എസ്.ഉഷാകുമാരി, ജില്ലാ ആരോഗ്യ വകുപ്പു മേധാവി ഡോ.വി ഉമ്മര്‍ ഫറൂഖ്, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ.ആര്‍. രേണുക എന്നിവര്‍ സംസാരിച്ചു. നിസ്സഹകരണ സമരത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ അവലോകന യോഗം ബഹിഷ്‌കരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago