HOME
DETAILS
MAL
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
backup
September 06 2016 | 19:09 PM
മലപ്പുറം: സായുധ സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയില്‍ നിന്ന് വിരമിച്ചവരുടെ കുട്ടികള്‍ക്ക് പ്രൊഫഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്നതിന് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എ.ഐ.സി.ടി.ഇ, എം.സി.ഐ, യു.ജി.സി ബോര്‍ഡുകള്‍ അംഗീകരിച്ച പ്രൊഫഷനല്‍ കോഴ്‌സുകളില്‍ 2016-17 അധ്യായന വര്‍ഷത്തില്‍ ചേര്‍ന്നവരായിരിക്കണം. ഓണ്‍ലൈന്‍ വഴി നവംബര്‍ അഞ്ചിനകം (ംംം.സയെ.ഴീ്.ശി) അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0483 2734932.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."