HOME
DETAILS

പണം മൂന്നു മാസത്തിനകം തിരിച്ചു നല്‍കുമെന്നു തുഞ്ചത്ത് ജ്വല്ലറി മാനേജ്‌മെന്റ്

  
backup
September 06 2016 | 19:09 PM

%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%95%e0%b4%82-%e0%b4%a4%e0%b4%bf



തിരൂര്‍: സ്വര്‍ണ നിക്ഷേപ പദ്ധതിയിലൂടെ കൈപ്പറ്റിയ മുഴുവന്‍ തുകയും മൂന്നു മാസത്തിനകം തിരികെനല്‍കുമെന്നു തിരൂര്‍ തുഞ്ചത്ത് ജ്വല്ലേഴ്‌സ് മാനേജ്‌മെന്റ്. ജ്വല്ലറി എം.ഡിയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു പണം ലഭ്യമാകുന്നതുവരെ സാവകാശം നല്‍കണമെന്നും എല്ലാവരും സഹകരിക്കണമെന്നും ജ്വല്ലറിയുടെ ഡയറക്ടര്‍മാരാണെന്ന് അവകാശപ്പെട്ടവര്‍ അഭ്യര്‍ഥിച്ചു.
എന്നാല്‍, പണം ഏതു തിയതിയില്‍ നല്‍കുമെന്ന ചോദ്യത്തിനു കമ്പനി പ്രതിനിധികള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഡയറക്ടര്‍മാരാണെന്നു തെളിയിക്കുന്ന രേഖകളും പ്രതിനിധികളുടെ കൈവശമുണ്ടായിരുന്നില്ല. ജനങ്ങളില്‍നിന്നു പണം വാങ്ങി സ്വര്‍ണനിക്ഷേപ ബിസിനസ് നടത്താന്‍ അനുമതി നല്‍കുന്ന ഔദ്യോഗിക രേഖയുടെ പകര്‍പ്പോ അതുസംബന്ധിച്ച വിശദാംശങ്ങളോ ഇവര്‍ക്കു നല്‍കാനായില്ല.
എന്നാല്‍, സ്വര്‍ണനിക്ഷേപ പദ്ധതിയിലേക്കു ജനങ്ങള്‍ നല്‍കിയ തുക തിരിച്ചുകിട്ടാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും കമ്പനിയിലേക്കു ലക്ഷങ്ങള്‍ നല്‍കാനുള്ള ഒരു വിഭാഗം ഏജന്റുമാരാണ് ഇതിനുപിന്നിലെന്നും ഇവര്‍ ആരോപിച്ചു.
വ്യക്തമായ രേഖകളുമായി വരുന്ന നിക്ഷേപകര്‍ക്കു കമ്പനി പണം നല്‍കും. ബാധ്യത തീര്‍ത്തു മുഴുവന്‍ ഷോറൂമുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമമെന്നും മൂന്നു മാസത്തിനകം പണം മുഴുവനായും നല്‍കാമെന്ന് 100 രൂപയുടെ മുദ്രപത്രത്തില്‍ കരാര്‍ ഒപ്പിട്ടുനല്‍കാന്‍ തയാറാണെന്നും ഡയറക്ടര്‍മാരെന്ന് അവകാശപ്പെട്ട കെ.പി ദാക്ഷായണി, ഷിജു, രവീന്ദ്രന്‍,ദിവ്യ, ജാന്‍സി, ഷൗക്കത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  a month ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago