വ്യാജമദ്യ ഒഴുക്കും ലഹരിക്കടത്തും തടയുന്നതില്‍ ജാഗ്രത പുലര്‍ത്തണം: ജില്ലാകലക്ടര്‍
മലപ്പുറം: ഓണഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാജമദ്യത്തിന്റെ ഒഴുക്കും ലഹരിവസ്തുകളുടെ കടത്തും തടയുന്ന പ്രവര്‍ത്തനങ്ങളില്‍ വരുംദിവസങ്ങളില്‍ കൂടതുല്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാകലക്ടര്‍ എ ഷൈനമോള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യ ലഹരി വസ്തുക്കളുടെ അനധികൃതകടത്ത് തടയുന്നതിന്റെ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ലഹരി വിമുക്ത ഓണാഘോഷം നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പൊതുജനങ്ങളോടും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരിക്ക് അടിമയാകുന്ന സഹചര്യം കൂടതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാതലത്തില്‍ ലഹരിവസ്തുക്കളുടെ വിനിമയവും വില്‍പനയും ഉപയോഗവും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗസ്ഥരെ അറിയിക്കണം. പൊതുജനങ്ങള്‍ക്ക് 1800-425-48-86 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കാം.
താലൂക്ക്തല സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 10 മുതല്‍ റവന്യൂ, എക്‌സൈസ്, ഫോറസ്റ്റ്, പൊലിസ്, വകുപ്പുകള്‍ ചേര്‍ന്ന് പ്രത്യേകപരിശോധന നടത്തും. ഇതിന്റെ പ്രവര്‍ത്തനത്തിനായി താലൂക്ക് തലത്തില്‍ ഒരോവാഹനം ജില്ലാ കലക്ടര്‍ അനുവദിച്ചു.
എക്‌സൈസ് വകുപ്പ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ജില്ലയില്‍ 731 റൈഡുകള്‍ നടത്തിയതായി യോഗത്തില്‍ അറിയിച്ചു. 116 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
106 പ്രതികളെ അറസ്റ്റ് ചെയ്തു. 5.8 ഗ്രാം കഞ്ചാവും , 305.2 ലിറ്റര്‍ വിദേശ മദ്യവും പിടിച്ചെടുത്തു. 391 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.
57 ഇതരസംസ്ഥാന ലേബര്‍ കോളനികള്‍ പരിശോധനകള്‍ നടത്തി 348 കള്ളുഷാപ്പുകള്‍ പരിശോധിച്ചു 301 സാമ്പിളുകളും 62 ബീയര്‍ പാര്‍ലറുകള്‍ പരിശോധിച്ചു 21 സാംപിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."