HOME
DETAILS

കൂലി കൂട്ടണം; ആദിവാസികള്‍ കലക്ടറെ കണ്ടു

  
backup
September 06 2016 | 19:09 PM

%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%82-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d



കരുളായി: കരുളായി റെയ്ഞ്ചിലെ വനമേഖലയില്‍ ജോലിചെയ്യുന്ന ആദിവാസികള്‍ കൂലി വര്‍ധനവ് ആവശ്യപ്പെട്ടു ജില്ലാ കളക്ടറെ കണ്ടു
. ഉള്‍വനത്തില്‍ താമസിക്കുന്ന മു@ക്കടവ്, നെടുങ്കയം, ഉച്ചക്കുളം കോളനികളിലെ ആദിവാസികളാണു ജില്ലാ കളക്ടര്‍ ഷൈനമോളെ പരാതി ബോധിപ്പിക്കാന്‍ നേരില്‍ ക@ത്.
കരുളായി വനത്തിലെ തേക്കു പ്ലാന്റേഷനില്‍ കാലങ്ങളായി വിവിധ കണ്‍വീനര്‍മാരുടെ കീഴില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ് ഇവിടത്തെ ആദിവാസികള്‍. എന്നാല്‍ വര്‍ധിച്ചു വരുന്ന ജീവിത സഹചര്യം കണക്കിലെടുത്തു നിലവില്‍ കിട്ടിക്കൊ@ിരിക്കുന്ന കൂലിയില്‍ എന്തെങ്കിലും വര്‍ധനവു വേണമെന്നാവശ്യപ്പെട്ടു തൊഴിലാളികള്‍ കണ്‍വീനര്‍മാരെ സമീപിച്ചെങ്കിലും ഇവര്‍ ഒരു തീരുമാനവും കൈക്കൊ@ില്ല.
അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ക്കു പരാതി നല്‍കി. ലേബര്‍ ഓഫിസര്‍ ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും ചില കണ്‍വീനര്‍മാര്‍ ചര്‍ച്ചയ്ക്കു ഹാജാരായില്ലെന്നു മാത്രമല്ല ചര്‍ച്ചയില്‍ പങ്കെടുത്ത കണ്‍വീനര്‍മാര്‍ കൂലി കൂടി നല്‍കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച അലസുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ആദിവാസികള്‍ ജില്ലാ കളക്ടറെ നേരിട്ടുകൊ@ു പരാതി ബോധിപ്പിക്കാന്‍ ഐ.എന്‍.ടി.യു.സി നേതാക്കള്‍ക്കൊപ്പം മലപ്പുറത്തെത്തിയത്. നിലവില്‍ പുരുഷന്മാര്‍ക്ക് 450 രൂപയും സ്ത്രീകള്‍ക്കു 400 രൂപയുമാണു കൂലി നല്‍കുന്നത്. ഇത് 600 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കാട്ടില്‍ നിന്നു നാട്ടിലേക്ക് ഇവര്‍ക്ക് എത്തണമെങ്കില്‍ 700 രൂപയോളം ജീപ്പ് വാടക നല്‍കേ@തായു@്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫിസറോടു കൂലി തര്‍ക്കവുമായി ബന്ധപ്പെട്ടു റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്യുകയും ഉടന്‍ ഈ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താം എന്നും കളക്ടറുടെ ഉറപ്പിന്‍മേലാണു കോളനിക്കാരും നേതാക്കളും അടങ്ങിയത്.
ഗ്രാമപഞ്ചായത്തംഗം ലിസ്സി ജോസ്, ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.എം ബഷീര്‍, ജില്ലാ സെക്രട്ടറി കെ.സുന്ദരന്‍, പട്ടിക്കാടന്‍ ഷാനവാസ്, മു@ക്കടവ് മൂപ്പന്‍ കണ്ണന്‍,  ചന്ദ്രിക, മാതി എന്നിവരുടെ നേതൃത്വത്തിലാണ് ആദിവാസികള്‍ കളക്ടറെ കാണാനെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago