HOME
DETAILS
MAL
സി.പി.എം നേതാവിനെ വെട്ടിയ സംഭവത്തില്‍ 30പേര്‍ക്കെതിരേ കേസ്
backup
September 06 2016 | 19:09 PM
തിരൂര്‍: സി.പി.എം വെട്ടം ലോക്കല്‍ കമ്മിറ്റിയംഗം പറവണ്ണ പുത്തങ്ങാടി അരയന്റെ പുരക്കല്‍ ഉബൈദി (42)നെ വീട്ടില്‍കയറി വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ 30 പേര്‍ക്കെതിരേ കേസ്. കുട്ടാത്ത് നിസാം, പള്ളാത്ത് അഷ്റഫ്, ചേക്കിന്റെ പുരക്കല്‍ റാഫി, ചേക്കിന്റെ പുരക്കല്‍ ജാഫര്‍, പുത്തന്‍ പുരക്കല്‍ കബീര്‍ തുടങ്ങി പേരറിയാവുന്ന പത്തു പേര്‍ക്കെതിരേയും കണ്ടാലറിയുന്ന 20 പേര്‍ക്കെതിരേയുമാണ് കേസ്.
ഉബൈദിനെ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് വീട്ടിലെത്തിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ഉബൈദ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."