മാതൃ ശിശു ആശുപത്രി ആറു മാസത്തിനകം തുറക്കും: ആരോഗ്യവകുപ്പ് സെക്രട്ടറി
പൊന്നാനി: നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ പൊന്നാനിയിലെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി ആറു മാസത്തിനകം തുറന്നുപ്രവര്‍ത്തിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് ഐ.എ.എസ്.
മാതൃ ശിശു ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തിന്റെ തീരുമാനപ്രകാരമാണ് ആരോഗ്യവകുപ്പ് സെക്രട്ടറി കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി സന്ദര്‍ശിച്ചത്. ആശുപത്രി തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ ആവശ്യമായ 11 കെ.വി ഇലക്ട്രിക്കല്‍ സ്റ്റേഷന്, അഴുക്കുചാല്‍, ജലസംഭരണി എന്നിവ നിര്‍മിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് എസ്റ്റിമേറ്റ് തയാറാക്കാനുള്ള കത്ത് ഉടന്‍ നല്കാന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
പൊന്നാനി നഗരസഭാ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി, ഡി.പി.എം ഡോ. വിനോദ്, പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വഹീദ, സ്പീക്കറുടെ പ്രതിനിധി ദീപേഷ് ബാബു, ആശുപത്രി പി.ആര്.ഒ ശ്രീജിത്ത്, എന്‍ജിനിയര്‍മാരായ ഗ്രീഷ്മ, രേഖ തുടങ്ങിയവര്‍ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."