HOME
DETAILS
MAL
ഭക്ഷണശാലകളിലും കൂള്‍ബാറുകളിലും പരിശോധന നടത്തി
backup
September 06 2016 | 19:09 PM
പൂക്കോട്ടുംപാടം: ഓണം ബലിപെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ പൂക്കോട്ടുംപാടത്ത് ഭക്ഷണ ശാലകളിലും കൂള്‍ ബാറുകളിലും പരിശോധന നടത്തി.
12 കടകളിലാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. ഭക്ഷണ ശാലകളില്‍ നിന്നും ചപ്പാത്തി, മത്സ്യം,ബീഫ് തുടങ്ങിയ പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി.
അനധികൃതമായി കൂറ്റമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോഴി ഫാമിന് സ്റ്റോപ്പ് മെമ്മോ നല്കി. ഹോട്ടല്‍ തൊഴിലാളികള്‍ക്കെല്ലാം ഒരാഴ്ചക്കകം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ നിര്‍ദേശം നല്കി. അമരമ്പലം പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.രാജീവ് , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അജു.പി.നായര്‍, കെ.സി പ്രേമന് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."