HOME
DETAILS
MAL
കൊണ്ടോട്ടി നഗരസഭയുടെ പ്രഥമ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
backup
September 06 2016 | 19:09 PM
കൊണ്ടോട്ടി: നഗരസഭയുടെ പ്രഥമ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം. 2016-17 സാമ്പത്തിക വര്‍ഷത്തെ പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്. 13 കോടി രൂപയുടെ പദ്ധതികളാണ് പുതുതായി രൂപീകരിച്ച നഗരസഭയുടെ ആദ്യവാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ജില്ലയില്‍ പുതുതായി രൂപീകരിച്ച അഞ്ച് നഗരസഭകളില്‍ പദ്ധതിക്ക് ആദ്യം അംഗീകാരം ലഭിക്കുന്നത് കൊണ്ടോട്ടി നഗരസഭക്കാണെന്ന് അധികൃതര്‍ അറിയിച്ചു. സ്നേഹാലയം ഫ്ളാറ്റ്, ആയിരം വീട് പദ്ധതി, സി.സി.ടി.വി, ഉണര്‍വ്, വയോമിത്രം, കംഫര്‍ട്ട് സ്റ്റേഷന് പുനരുദ്ധാരണം, വനിതകള്‍ക്ക് ഇടോയ്ലറ്റ് എന്നിവയാണ് അംഗീകാരം ലഭിച്ച പദ്ധതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."