'ആർക്കും ട്രേഡിംഗ് ടിപ്പുകളോ ഉപദേശങ്ങളോ നൽകുന്നില്ല'; തന്റെ പേരുപയോഗിച്ചുള്ള തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി പൊറിഞ്ചു വെളിയത്ത്
സമൂഹ മാധ്യമങ്ങൾ വഴി ബിസിനസിലെയും ഓഹരി വിപണിയിലെയും മാർക്കറ്റിലെയും സാധ്യതകളും മുന്നറിയിപ്പുകളും കാണിച്ച് നിരവധിപേരാണ് നിർദേശങ്ങൾ നൽകാറുള്ളത്. ഇത്തരം നിർദേശങ്ങളും അറിയിപ്പുകളും പലർക്കും ഉപകാരപ്രദമാകാറുണ്ട്. എന്നാൽ വിദഗ്‌ദരുടെ നിർദേശം എന്ന തരത്തിൽ വരുന്ന പല നിർദേശങ്ങളും സത്യമല്ല. പ്രമുഖ നിക്ഷേപകനും ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാകനുമായ പൊറിഞ്ചു വെളിയത്തിന്റെ പേരിൽ വരുന്ന ഇത്തരം നിർദേശങ്ങൾ വാസ്തവമല്ലെന്ന് വെളിപ്പെടുത്തി അദ്ദേഹം രംഗത്തെത്തി.
തന്റെ പേരുപയോഗിച്ച് ഒരു ഡസനോളം വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നിക്ഷേപകര്‍ ശ്രദ്ധിക്കണമെന്നും പൊറിഞ്ചു വെളിയത്ത് അറിയിച്ചു. താൻ ഏതെങ്കിലും തരത്തിലുള്ള ട്രേഡിംഗ് ടിപ്പുകളോ അഡ്വൈസറി സേവനങ്ങളോ നിക്ഷേപകര്‍ക്ക് നല്‍കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തട്ടിപ്പു പരസ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഇതിന് മുൻപും തട്ടിപ്പു പരസ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സൂമൂഹ്യമാധ്യമങ്ങള്‍ വഴി പൊറിഞ്ചു വെളിയത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ആണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയത്. എന്നിട്ടും തട്ടിപ്പ് തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും രംഗത്ത് വന്നത്. പൊറിഞ്ചു വെളിയത്തിന്റെ പേരിൽ വ്യാജപരസ്യങ്ങള്‍ നല്‍കി ആകര്‍ഷിച്ച ശേഷം ഗ്രൂപ്പുകള്‍ ഉണ്ടാക്കി അതിലൂടെ നിക്ഷേപ നിര്‍ദേശങ്ങളും മറ്റും നല്‍കി പണം തട്ടുന്ന രീതിയാണ് പിന്തുടരുന്നത്. ആലുവ സ്വദേശിക്ക് 30 ലക്ഷം രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിരുന്നു.
ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ വഴി നിക്ഷേപകരെ വഞ്ചിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ പൊറിഞ്ചു വെളിയത്ത് സൈബര്‍ സെല്ലിനും പൊലിസിനും പരാതി നല്‍കിയിരുന്നു. തട്ടിപ്പില്‍പെട്ട നൂറുകണക്കിന് നിക്ഷേപകര്‍ പൊറിഞ്ചു വെളിയത്തിനെയും കമ്പനിയെയും സമീപിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."