എച്ച്.ഡി.എഫ്.സി ബാങ്ക്: സേവിംഗ്സ് അക്കൗണ്ട് ഇടപാട് നിരക്കുകളിൽ മാറ്റം, പുതുക്കിയ നിരക്കുകൾ അറിയാം
തിരുവനന്തപുരം: എച്ച്.ഡി.എഫ്.സി ബാങ്ക് സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്കുള്ള പണമിടപാട് നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി. ഓഗസ്റ്റ് 1 മുതൽ, പ്രതിമാസ സൗജന്യ പണമിടപാട് പരിധി 2 ലക്ഷം രൂപയിൽ നിന്ന് 1 ലക്ഷം രൂപയായി കുറച്ചു. സൗജന്യ ഇടപാടുകളുടെ എണ്ണം 4 ആയി തുടരും, എന്നാൽ അതിനുശേഷം ഓരോ ഇടപാടിനും 150 രൂപ ഈടാക്കും. ഈ മാറ്റങ്ങൾ ചെറുകിട, ഇടത്തരം ഉപഭോക്താക്കളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
പണമിടപാടുകളിലെ പുതിയ നിയമങ്ങൾ:
സൗജന്യ പരിധി: ഓരോ അക്കൗണ്ടിനും പ്രതിമാസം 4 സൗജന്യ പണമിടപാടുകൾ.
അധിക ഇടപാടുകൾ: 4 ഇടപാടുകൾക്ക് ശേഷം, ഓരോ ഇടപാടിനും 150 രൂപ അല്ലെങ്കിൽ ഓരോ 1,000 രൂപയ്ക്കും 5 രൂപ (കുറഞ്ഞത് 150 രൂപ).
തേർഡ്-പാർട്ടി ഇടപാടുകൾ: പ്രതിദിന പരിധി 25,000 രൂപയായി തുടരും.
ഫണ്ട് ട്രാൻസ്ഫർ നിരക്കുകൾ:
എന്‍.ഇ.എഫ്.ടി ട്രാന്‍സ്ഫര്‍ ചാര്‍ജുകള്‍ :
- 10,000 രൂപ വരെ: 2 രൂപ
- 10,000-1 ലക്ഷം: 4 രൂപ
- 1 ലക്ഷം-2 ലക്ഷം: 14 രൂപ
- 2 ലക്ഷത്തിന് മുകളിൽ: 24 രൂപ
ആര്‍.ടി.ജി.എസ് ട്രാന്‍സ്ഫര്‍ ചാര്‍ജുകള്‍:
- 2 ലക്ഷം-5 ലക്ഷം: 20 രൂപ
- 5 ലക്ഷത്തിന് മുകളിൽ: 45 രൂപ
ഐ.എം.പി.എസ് ട്രാന്‍സ്ഫര്‍ ചാര്‍ജുകള്‍:
- 1,000 രൂപ വരെ: 2.50 രൂപ
- 1,000-1 ലക്ഷം: 5 രൂപ
- 1 ലക്ഷത്തിന് മുകളിൽ: 15 രൂപ
ഇ.സി.എസ്, എ.സി.എച്ച് റിട്ടേണ്‍ ചാര്‍ജുകള്‍ റിട്ടേൺ:
- ആദ്യ തവണ: 450 രൂപ (മുതിർന്ന പൗരന്മാർ: 400 രൂപ)
- രണ്ടാം തവണ: 500 രൂപ (മുതിർന്ന പൗരന്മാർ: 450 രൂപ)
- മൂന്നാം തവണ മുതൽ: 550 രൂപ (മുതിർന്ന പൗരന്മാർ: 500 രൂപ)
മറ്റ് സേവന നിരക്കുകൾ:
- ബാലൻസ്/പലിശ സർട്ടിഫിക്കറ്റ്: 100 രൂപ (മുതിർന്ന പൗരന്മാർ: 90 രൂപ)
- പഴയ രേഖകൾ/ചെക്ക് പകർപ്പ്: 80 രൂപ (മുതിർന്ന പൗരന്മാർ: 72 രൂപ)
ചെക്ക് ബുക്ക് നിയമങ്ങൾ:
സൗജന്യ പരിധി: ഒരു വർഷത്തേക്ക് 10 പേജുള്ള ഒരു ചെക്ക് ബുക്ക് സൗജന്യം (നേരത്തെ 25 പേജ്).
അധിക പേജുകൾ: ഓരോ പേജിനും 4 രൂപ.
HDFC Bank has reduced the monthly free transaction limit for savings accounts from ₹2 lakh to ₹1 lakh, effective August 1. Only 4 free transactions are allowed; additional ones incur ₹150 or ₹5 per ₹1,000 (minimum ₹150). NEFT, RTGS, and IMPS charges range from ₹2-₹24, ₹20-₹45, and ₹2.50-₹15, respectively. Free cheque book pages cut to 10 per year from 25, with ₹4 per extra page.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."