സമൃദ്ധമായ ഓണത്തിന് സര്‍ക്കാര്‍ ഇടപെടല്‍ മാതൃകാപരം: എം.പി
ചെറുതോണി: സമൃദ്ധമായ ഓണം ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യ ഇടപെടല്‍ അങ്ങേയറ്റം അഭിനന്ദനാര്‍ഹവും മാതൃകാ പരവുമാണെന്ന് അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു.
ഇടുക്കി താലൂക്ക് തല ഓണം ബലി പെരുന്നാള്‍ സഹകരണ വിപണന മേള തടിയമ്പാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിപണിയില്‍ ക്രിയാത്മകമായി ഇടപെടുന്ന സര്‍ക്കാരിന്റെ സാന്നിധ്യം സാധാരണക്കാരായ ജനങ്ങള്‍ക്ക് സമൃദ്ധിയുടെ ഓണം സമ്മാനിക്കുകയാണ്. ക്ഷേമപെന്‍ഷനും തൊഴിലില്ലായ്മ വേതനവുമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കേരളത്തിന്റെ ദേശീയ ഉത്സവവേളയില്‍ അര്‍ഹതപ്പെട്ടവരുടെ കരങ്ങളില്‍ നേരിട്ടെത്തിക്കുവാന്‍ കഴിഞ്ഞുവെന്നത് സമാനതകളില്ലാത്ത സര്‍ക്കാര്‍ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
അത്തം മുതല്‍ ഉത്രാടം വരെയാണ് തടിയമ്പാട് വിപണന മേള നടത്തുന്നത്. വാഴത്തോപ്പ് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍ അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ആദ്യ വില്പ്പന നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന്‍ ഓണസന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ്ജ് വട്ടപ്പാറ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ അമല്‍ ജോസ്, ഡയറക്ടര്‍ സിജി ചാക്കോ, സെക്രട്ടറി കെ.ചന്ദ്ര, കണ്‍സ്യൂമര്‍ഫെഡ് സീനിയര്‍ മാനേജര്‍ എ.ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."