ലഹരി കടത്ത് തടയാന്‍ സംയുക്ത സ്‌ക്വാഡ് സജ്ജം
തൊടുപുഴ: ഓണോഘോഷക്കാലയളവില്‍ ജില്ലയില്‍ അനധികൃത മദ്യം, മയക്കുമരുന്ന്, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഉപഭോഗം, വിപണനം, കടത്ത് എന്നിവ തടയുന്നതിന് റവന്യു, പൊലിസ്, ഫോറസ്റ്റ്, എക്‌സൈസ് വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡുകള്‍ തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ജില്ലയില്‍ രണ്ട് റവന്യു സബ് ഡിവിഷന്‍ അടിസ്ഥാനത്തില്‍ 9 മുതല്‍ 22 വരെ നടക്കുന്ന സംയുക്ത സ്വക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവികുളം, ഇടുക്കി സബ് കലക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കും. സ്‌ക്വാഡുകളുടെ പൊതുവായ മേല്‍നോട്ടം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്കായിരിക്കും.
അനധികൃത മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ കടത്തുമായി ബന്ധപ്പെട്ട വിവിരങ്ങള്‍ ജില്ലാ കലക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയും അറിയിക്കാവുന്നതാണ്. ജില്ലാ കലക്ടര്‍ 04862 233303, 232242, 233101, ജില്ലാ പൊലിസ് മേധാവി 04862 232354, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് 233056 , സബ് കലക്ടര്‍, ഇടുക്കി 232231, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ 222493, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ 232469, സബ് കലക്ടര്‍ ദേവികുളം 04865 264222, ഡി.എഫ്.ഒ മൂന്നാര്‍ 04865 264237, ഡി.എഫ്.ഒ കോട്ടയം 0481 2562276, 0481 2582886, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പീരുമേട് 04869 232018, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഉടുമ്പന്‍ചോല 04868 233247, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മൂന്നാര്‍ 04864 278356, തഹസീല്‍ദാര്‍, ഇടുക്കി 04862 235361, തഹസീല്‍ദാര്‍, തൊടുപുഴ 04862 222503, തഹസീല്‍ദാര്‍ ഉടുമ്പന്‍ചോല 04868 232050, തഹസീല്‍ദാര്‍, പീരുമേട് 04869 232077, തഹസീല്‍ദാര്‍, ദേവികുളം 04865 264231.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."