സമാധാന വഴിയില്‍ കേരളം ഏറെ മുന്നില്‍: ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍
പോത്തന്‍കോട്: സമാധാനത്തിന്റെ വഴിയില്‍ കേരളം ഏറെ മുന്നിലാണെന്നും ഈ മണ്ണില്‍ നിന്നും സമാധാനത്തിന്റെ പുതിയ സമവായങ്ങള്‍ ലോകം പ്രതീക്ഷിക്കുന്നുണ്ടെന്നും ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പിക്കര്‍ ദേശബന്ധു കരുജയസൂര്യ .
ശാന്തിഗിരി ആശ്രമത്തില്‍ നവപൂജിത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. ആഘോഷങ്ങളോടനുബന്ധിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തൊണ്ണൂറ് പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന ശാന്തിഗിരി വാസശ്രീ പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിച്ചു. പണി പൂര്‍ത്തിയാക്കിയ ആദ്യവീടിന്റെ താക്കോല്‍ കരിക്കകത്ത് സത്യവൃതന്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. സുവനീര്‍ പ്രകാശനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിച്ചു. ബിഷപ്പ് സൂസപാക്യം മെത്രാപ്പോലീത്ത, ഡോ. ഗബ്രിയേല്‍ മാര്‍ഗ്രിഗ്രോറിയോസ്, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി എന്നിവര്‍ നവപൂജിതം സ്മൃതികള്‍ പങ്കിട്ടു.
കവയത്രിക്കും ഭാവഗായകനും ആദരവ്
തിരുവനന്തപുരം: കാവ്യോപാസനയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഒ.വി ഉഷയ്ക്കും ഗാനാലാപനത്തില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജി. വേണുഗോപാലിനും സൗഹൃദയ ലോകത്തിന്റെ ആദരവ്. ശാന്തിഗിരി ആശ്രമത്തില്‍ നടന്ന അനുമോദന സമ്മേളനം സി. ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാലോട് രവി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."