റിയാസ് മൗലവി കേസില്‍ വര്‍ത്തമാനം മാത്രം പോരാ, പ്രവൃത്തിയും വേണമെന്ന് -കുഞ്ഞാലിക്കുട്ടി
മലപ്പുറം: റിയാസ് മൗലവി വധക്കേസില്‍ അശ്രദ്ധയുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കതിരെ മുസ്്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. തെങ്ങില്‍ നിന്നു വീണ് പരിക്കൊന്നും പറ്റിയില്ല, പക്ഷേ, തല പോയെന്നു പറഞ്ഞതു പോലെയാണ് റിയാസ് വധക്കേസിലെ മുഖ്യമന്ത്രിയുടെ വാദമെന്ന് കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
കേസ് നടത്തി, പക്ഷേ പ്രതികള്‍ രക്ഷപ്പെട്ടു പോയി. വര്‍ത്തമാനം മാത്രം പോരാ, പ്രവൃത്തിയും വേണമല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു. കേസിലെ പ്രതികള്‍ ഈസി ആയി ഊരിപ്പോയി. എന്നിട്ട് കേസ് നല്ല പോലെ നടത്തി എന്നത് വിചിത്ര വാദമാണ്. ഒരുപാട് കേസില്‍ ഇങ്ങനെ സംഭവിച്ചു. റിയാസ് മൗലവി വധത്തില്‍ പ്രതികളെ രക്ഷപ്പെടുത്തിയതല്ല എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഈ കേസില്‍ അന്വേഷണവും പ്രോസിക്യൂഷനും മര്യാദക്ക് നടന്നില്ല. യു.എ.പി.എ ചുമത്തുന്നതിനു എതിരായി യു.ഡി.എഫ് പറഞ്ഞിട്ടുണ്ട്. അത് നയപരമായ കാര്യമാണ്. പക്ഷേ എത്ര കേസുകളില്‍ സര്‍ക്കാര്‍ യുഎപിഎ ചുമത്തി. എന്തുകൊണ്ടാണ് ഇതില്‍ യു.എ.പി.എ ഒഴിവായത്- കുഞ്ഞാലിക്കുട്ടി പറഞ്ഞു
സി.എ.എ വിഷയം യു.ഡി.എഫ് ഭരണത്തില്‍ വന്നാലും നടപ്പാക്കില്ല. സര്‍ക്കാരിന്റെ ന്യൂനപക്ഷ സ്‌നേഹം പറച്ചിലില്‍ മാത്രം, പ്രവൃത്തിയിലില്ല. ന്യുനപക്ഷ സംരക്ഷണം വാക്കുകളില്‍ ഒതുങ്ങുന്നു എന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. മുസ്ലിം ലീഗിനെ പ്രശംസിച്ചുള്ള ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയോടും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന വസ്തുത എല്ലാവര്‍ക്കും പറയേണ്ടി വരും.
ലീഗ് അവശ ജനവിഭാഗങ്ങളോടൊപ്പം, ന്യുനപക്ഷങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്ന പാര്‍ട്ടിയാണെന്നത് ലോകം അംഗീകരിച്ച കാര്യമാണ്. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇന്നേവരെ മതേതര നിലപാട് മാത്രമേ ലീഗ് സ്വീകരിച്ചിട്ടുള്ളു. ബാബരി മസ്ജിദ് സംഭവത്തില്‍ ശിഹാബ് തങ്ങള്‍ എടുത്ത നിലപാട് മാത്രം പോരേ. എല്ലാ കാലത്തും ലീഗിന്റെ സര്‍ട്ടിഫിക്കറ്റ് അതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."