തെരുവ് നായ്ക്കളുടെ ആക്രമണം: കുട്ടികള്‍ക്കു പരുക്ക്
കിളിമാനൂര്‍: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ക്ക് പരുക്ക്.
കിളിമാനൂര്‍ കെ.എസ് .ആര്.ടി.സിബസ് സ്റ്റാന്റിനു സമീപം താമസിക്കുന്ന അല്‍ത്താഫിന്റെ മകള്‍ അന്‍സാന (11),അയല്‍ വാസിയും തിരുന്നല്‍വേലി സ്വദേശിയുമായ രമേശിന്റെ മകള്‍ ഗായത്രി (11) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ വൈകുന്നേരം 5 മണിയോടെ മാടന് വിള റോഡില്‍ കൂടി പോകുമ്പോള്‍ നായ്ക്കൂട്ടം കുട്ടികളെ ആക്രമിക്കുകയായിരുന്നു .കുട്ടികളുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാര്‍ കമ്പുകളും കല്ലുകളും ഉപയോഗിച്ച് നായ്ക്കളെ ഓടിച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി .കുട്ടികളെ കേശവപുരം സി എച്ച് സിയില്‍ പ്രവേശിപ്പിച്ചു.
വെഞ്ഞാറമൂട്: തെരുവുനായയുടെ ആക്രമണത്തില്‍ ഏഴുവയസ്സുകാരന് പരുക്ക്.
ആലുന്തറ സുജ ഭവനില്‍ സജീവിന്റെ മകന് അഭിനന്ദിനാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചു മണിക്കായിരുന്നു സംഭവം. അടുത്തവീട്ടില്‍ ട്യൂഷന്ക്ലാസിലിരിക്കുമ്പോഴായിരുന്നു കുട്ടിയെ നായ ആക്രമിച്ചത്. പത്തോളം കുട്ടികള്‍ ക്ലാസിലുണ്ടായിരുന്നെങ്കിലും അവര്‍ ഓടിമാറിയതിനാല്‍ കടിയേറ്റില്ല. കുട്ടിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."