സാക്ഷരതാ ദിനാചരണം
കൊല്ലം: സംസ്ഥാന സാക്ഷരതാ മിഷന്‍ തുടര്‍വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി എല്ലാ താലൂക്കുകളിലും നാളെ സാക്ഷരതാ ദിനം ആചരിക്കും.ഇതിന്റെ ഭാഗമായി സെമിനാര്‍, പൊതുസമ്മേളനം, ഘോഷയാത്ര, വൃക്ഷത്തൈ നടീല്‍, പ്ലാസ്റ്റിക്കിന് എതിരെ ബോധവല്‍കരണം, പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കല്‍, പരിസ്ഥിതിയെ സംബന്ധിക്കുന്ന ഫിലിം പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.
പത്തനാപുരം താലൂക്കില്‍ കല്ലുംകടവ് ഓഡിറ്റോറിയത്തിലും കൊട്ടാരക്കര ഉമ്മന്നൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പുനലൂര്‍ ആയൂര്‍ ആരാധനാ ഓഡിറ്റോറിയത്തിലും കരുനാഗപ്പള്ളിയില്‍ മെമ്പര്‍ നാരായണപിള്ള ഹാളിലും കൊല്ലത്ത് ജില്ലാ ജയില്‍ ഓഡിറ്റോറിയത്തിലുമാണ് പരിപാടികള്‍ നടക്കുന്നത്.
കൊട്ടാരക്കര: താലൂക്ക് തല സാക്ഷരതാ ദിനാചരണം നാളെ ഉമ്മന്നൂരില്‍ നടക്കുമെന്ന് ഉമ്മന്നൂര്‍ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സാക്ഷരതാ സെമിനാറും നടത്തും. രാവിലെ പത്തിന് ഘോഷയാത്ര, തുടര്‍ന്നു നടത്തുന്ന സമ്മേളനവും സെമിനാറും അയിഷാപോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ഒ.എന്‍.വി പുരസ്‌കാരം നേടിയ കവി ഉമ്മന്നൂര്‍ ഗോപാലകൃഷ്ണനെ ജില്ലാപഞ്ചായത്തംഗം സരോജിനി ബാബുവും മുതിര്‍ന്ന പഠിതാക്കളെ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ റ്റി. ഡാനിയേലും മികച്ച ആശാ പ്രവര്‍ത്തകയെ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ ജോണ്‍സണും ആദരിക്കും. സഹായി തിരുവനന്തപുരം ഡയറക്ടര്‍ ജി പ്ലാസിഡ് ക്ലാസ് നയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."