HOME
DETAILS

തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി

  
August 21, 2025 | 3:43 PM

Kerala High Court Fines 6 BJP Councillors and Lawyer Rs 10 Lakh in Thrissur Bini Heritage Case

തൃശൂർ: തൃശൂർ കോർപ്പറേഷന്റെ ബിനി ടൂറിസ്റ്റ് ഹോം നടത്തിപ്പിനെതിരെ ഹർജി നൽകിയ ആറ് ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനായ അഡ്വ. കെ. പ്രമോദിനും ഹൈക്കോടതി 10 ലക്ഷം രൂപ പിഴ വിധിച്ചു. ബിനി ഹെറിറ്റേജിന്റെ നടത്തിപ്പിനെതിരെ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജി അനാവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് അമിത് റവാൾ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ  10 ലക്ഷം രൂപ പിഴ വിധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കൗൺസിലർമാർ ചേർന്ന് 5 ലക്ഷവും അഡ്വ. കെ. പ്രമോദ് 5 ലക്ഷവും ഒരു മാസത്തിനകം അടയ്ക്കണമെന്ന് കോടതി നിർദേശിച്ചിരിക്കുന്നത്.

തൃശൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം പി.എസ്. ജനീഷ് എന്ന വ്യക്തിക്ക് വാടകയ്ക്ക് നൽകിയതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു ബിജെപി കൗൺസിലർമാർ ഹർജി നൽകിയിരുന്നത്. എന്നാൽ, കോർപ്പറേഷന്റെ ഈ നടപടി നിയമപരമാണെന്നും, വരുമാനം ലഭിക്കുന്നതിനും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നതുമായ പ്രവർത്തിയാണെന്നും കോടതി വിലയിരുത്തി. ഹർജിക്കാർ പ്രതികാര മനോഭാവത്തോടെയാണ് കോടതിയെ സമീപിച്ചതെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അനാവശ്യ ഹർജിയിലൂടെ കോടതിയുടെ സമയം പാഴാക്കിയതാണ് പിഴ വിധിക്കാൻ കാരണമായത്.വിനോദ് പൊള്ളഞ്ചേരി,പൂർണിമ സുരേഷ്,വി. ആതിര,എം.വി. രാധിക,കെ.ജി. നിജി,എൻ. പ്രസാദ് എന്നി പിഴ കൗൺസിലർമാർക്കാണ് ശിക്ഷ ലഭിച്ചത്.

ബിനി ടൂറിസ്റ്റ് ഹോം

തൃശൂർ കോർപ്പറേഷന്റെ ഗസ്റ്റ് ഹൗസാണ് ബിനി ടൂറിസ്റ്റ് ഹോം. പ്രമുഖ അബ്കാരിയായിരുന്ന വി.കെ. അശോകന്റെ ഭാര്യ ഓമന അശോകൻ 1990 മുതൽ 2020 വരെ ഈ ഗസ്റ്റ് ഹൗസ് കരാറിൽ നടത്തിയിരുന്നത്. 2020-ൽ കെട്ടിടം കോർപ്പറേഷന് തിരികെ നൽക്കുകയായിരുന്നു. പിന്നീട് 2020 ഒക്ടോബർ, നവംബർ, 2021 ഫെബ്രുവരി, മാർച്ച്, നവംബർ, 2022 എന്നി വർഷങ്ങളിൽ ടെൻഡർ വിളിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറായില്ല. 2020-ൽ നടന്ന പൊതുലേലത്തിൽ പി.എസ്. ജനീഷ് 7.25 ലക്ഷം രൂപ മാസവാടകയ്ക്ക് കെട്ടിടം ഏറ്റെടുത്തു. പിന്നീട് കോർപ്പറേഷനുമായുള്ള ചർച്ചയിൽ വാടക 7.50 ലക്ഷമായി ഉയർത്തി. മൂന്ന് വർഷത്തിലൊരിക്കൽ വാടക വർധനവ് വരുത്താനും തീരുമാനമെടുത്തു.

ജനീഷ് ഏകദേശം 3 കോടി രൂപ ചെലവഴിച്ച് കെട്ടിടം പുതുക്കിപ്പണിത് ബിനി ഹെറിറ്റേജ് എന്ന പേര് നൽകി. എന്നാൽ, സിപിഎം നേതാക്കൾ ഇടപെട്ട് ഗസ്റ്റ് ഹൗസ് ഇഷ്ടപ്പെട്ടവർക്ക് നൽകിയെന്നും, കോർപ്പറേഷൻ വഴിവിട്ട് സഹായം നൽകിയെന്നും ആരോപിച്ച് ബിജെപി കൗൺസിലർമാർ പ്രക്ഷോഭം നടത്തുകയായിരുന്നു. കോർപ്പറേഷൻ ഗസ്റ്റ് ഹൗസ് തിരികെ ഏറ്റെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ നിലപാട്

നിയമപരമായാണ് ബിനി ടൂറിസ്റ്റ് ഹോം വാടകയ്ക്ക് നൽകിയതെന്ന് ഹൈക്കോടതി കണ്ടെത്തി. ഹർജിക്കാർ മേയർക്കും ഭരണപക്ഷത്തിനുമെതിരെ വ്യക്തിപരമായ അജണ്ടകളും, കരാറുകാരനായ ജനീഷിനോടുള്ള വൈരാഗ്യവും കാരണമാണ് ഹർജി നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. സിംഗിൾ ബെഞ്ച് കരാറുകാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചെങ്കിലും, അഡ്വ. കെ. പ്രമോദ് ഡിവിഷൻ ബെഞ്ചിൽ വീണ്ടും ഹർജി നൽകിയത് പിഴ വിധിക്കാൻ കാരണമായി.

The lawyer Adv have six BJP councilors filed against the Bini Tourist Home Government of the Thrissur Corporation. K. Pramod and the High Court fined fined Rs 10 lakh. Justice Amit Rawal, who gave her plea, accused against the implementation of Bini Heritage, Justice PV. Balakrishnan issued a fine of Rs 10 lakhs of division bench comprising. 5 lakhs and advanced with councilors. K. The Court has also directed that Pramod would pay for 5 lakh in one month.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെഎന്‍യു തൂത്തുവാരി ഇടത് സഖ്യം; മലയാളി ഗോപിക ബാബു വൈസ് പ്രസിഡന്റ്

National
  •  10 hours ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 60.13% പോളിംഗ്

National
  •  10 hours ago
No Image

മധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ വൈദികന് ജാമ്യം 

National
  •  10 hours ago
No Image

കെ.എസ്ആര്‍ടിസി കൊറിയര്‍ സര്‍വീസില്‍ 39 ഇനങ്ങള്‍ പുറത്ത് തന്നെ

Kerala
  •  10 hours ago
No Image

പൂണെ ഭൂമി ഇടപാട്: അജിത് പവാറിന്റെ മകനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേവേന്ദ്ര ഫഡ്നാവിസ്

National
  •  11 hours ago
No Image

ശബരിമല സ്വര്‍ണപ്പാളിക്കേസ്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  11 hours ago
No Image

സ്പിൻ കെണിയിൽ വീഴ്ത്തി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം, പരമ്പരയിൽ 2-1ന് മുന്നിൽ

Cricket
  •  11 hours ago
No Image

യുഎഇയിലെ ഗതാഗതക്കുരുക്കിന്റെ കാരണമിത്; പരിഹാരത്തിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഒരുങ്ങി സർക്കാർ

uae
  •  11 hours ago
No Image

ദുബൈയിലെ പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദ് അന്തരിച്ചു

uae
  •  12 hours ago
No Image

'ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപ്പേഷണല്‍ തറാപ്പിസ്റ്റുകളും ഡോക്ടര്‍മാരല്ല'; 'ഡോ' എന്ന പ്രിഫിക്‌സ് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

Kerala
  •  12 hours ago